ടെഹ്റാന്‍: ലോകരാഷ്ട്രങ്ങളെ ആശങ്കയിലാഴ്ത്തി ഇറാനു നേരെ അമേരിക്കയുടെ നീക്കം. ഇറാന്‍ തീരത്തേയ്ക്ക് യുദ്ധക്കപ്പലുകള്‍ അയച്ചിരിക്കുകയാണ് അമേരിക്ക. അതേസമയം, ഇറാന്‍ ആണവ പദ്ധതികളുടെ ശില്‍പി മുഹ്സിന്‍ ഫക്രിസാദെയുടെ കൊല ഗള്‍ഫ് മേഖലയില്‍ പുതിയ സംഘര്‍ഷത്തിന് വഴിയൊരുക്കിയിരിക്കുകയാണ്. ആക്രമണത്തിനു പിന്നില്‍ ഇസ്രയേല്‍ ആണെന്നാണ് ഇറാന്റെ കുറ്റപ്പെടുത്തല്‍. ശക്തമായ തിരിച്ചടി ഉറപ്പാണെന്ന് ഇറാന്‍ സൈനിക നേതൃത്വം മുന്നറിയിപ്പ് നല്‍കി. ഇതിനിടയിലാണ് ഇറാന്‍ തീരത്തേക്ക് അമേരിക്കന്‍ യുദ്ധക്കപ്പലുകള്‍ നീങ്ങുന്നത്. ഇറാന്റെ ആണവ പരീക്ഷണ കേന്ദ്രങ്ങള്‍ തകര്‍ക്കാനാണ് തീരുമാനം. ഇസ്രയേല്‍ സമ്മര്‍ദ്ദത്തിന് വഴങ്ങിയാണ് ട്രംപിന്റെ നീക്കം.
Read Also : ശബരിമലയിൽ പോയത് ഒരിക്കലും തെറ്റായി തോന്നിയിട്ടില്ല: ബിന്ദു അമ്മിണി
ഇറാന്റെ ആണവശില്‍പ്പി മുഹ്സിന്‍ ഫക്രിസാദെ കൊല്ലപ്പെട്ടത് രാജ്യത്തെ ഞെട്ടിച്ചിരിക്കുകയാണ്. ഞെട്ടിച്ചിരിക്കുകയാണ്. ജനുവരി ആദ്യവാരം ബഗ്ദാദില്‍ സൈനിക കമാണ്ടര്‍ ഖാസിം സുലൈമാനിയെ യു.എസ് വധിച്ചപ്പോള്‍ രൂപപ്പെട്ട അതേ പ്രതിഷേധവും സങ്കടവുമാണ് ഇറാനില്‍ അലയടിക്കുന്നത്. ജനുവരിയില്‍ യു.എസ് പ്രസിഡന്റ് പദം അവസാനിക്കും മുമ്പ് ട്രംപ് ഇറാന്‍ ആണവ കേന്ദ്രങ്ങള്‍ക്കു നേരെ ആക്രമണം നടത്തുമെന്ന റിപ്പോര്‍ട്ടുകള്‍ക്കിടയിലാണ് മുഹ്സിന്‍ ഫക്രിസാദെയുടെ കൊല.
Post Your Comments