കൊല്ലം: സോളാര്‍കേസിലെ ഇര പറഞ്ഞതിലും എഴുതിയതിലുമെല്ലാം കെ ബി ഗണേഷ്‌കുമാര്‍ എംഎല്‍എക്കും അദ്ദേഹത്തിന്റെ പിഎയ്ക്കും പങ്കുണ്ടെന്ന് കേരളകോണ്‍ഗ്രസ് (ബി) മുന്‍ സംസ്ഥാന ജനറല്‍ സെക്ട്രട്ടറി സി മനോജ്കുമാര്‍. സോളാര്‍ പീഢനകേസിലെ ഇരയായ സ്ത്രീയെക്കൊണ്ട് പലതും പറയിച്ചതും എഴുതിച്ചതും എംഎല്‍എയും പിഎയും ചേര്‍ന്നാണെന്നും ഇനിയെങ്കിലും ഇതെല്ലാം പുറത്തുപറയാതിരുന്നാല്‍ തനിക്ക് ദൈവദോഷം കിട്ടുമെന്നും മനോജ് കുമാര്‍ പറഞ്ഞു.
കേരളകോണ്‍ഗ്രസ് ബി അംഗമായിരിക്കെ ഗണേഷ് കുമാറിന്റേയും ആര്‍ ബാലകൃഷ്ണപിള്ളയുടേയും വിശ്വസ്തനായിരുന്ന മനോജ്കുമാര്‍ അടുത്തിടെയാണ് പാര്‍ട്ടി വിട്ട് കോണ്‍ഗ്രസിലേക്ക് പോയത്. സോളാര്‍കേസ് ഉയര്‍ന്നുവന്നപ്പോള്‍ താന്‍ മുഖ്യപ്രതിയാകുമെന്ന് മനസിലാക്കിയ ഗണേഷ്‌കുമാര്‍ തന്നെ സഹായിക്കണമെന്ന് ആവശ്യപ്പെട്ടെന്നും പിന്നീട് ദൈവം പോലും പൊറുക്കാത്ത തരത്തിലുള്ള ഒരോന്ന് ഇരയായ സ്ത്രീയെക്കൊണ്ട് എംഎല്‍എയും പിഎയും പറയിക്കുകയും എഴുതിക്കുകയും ചെയ്തു എന്നായിരുന്നു മനോജ്കുമാറിന്റെ പ്രസ്താവന.
പത്തനാപുരത്ത് കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷന്‍ വേദിയില്‍വെച്ച് പ്രസംഗിക്കുമ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തന്നെ രക്ഷിക്കാന്‍ ഇടപെടണമെന്നാവശ്യപ്പെട്ട് ഗണേശ് കുമാര്‍ സഹായം തേടിയപ്പോള്‍ ഈ വിഷയത്തില്‍ ഇടപെട്ട വ്യക്തി എന്ന നിലയിലാണ് ഇക്കാര്യങ്ങള്‍ തുറന്നു പറയുന്നതെന്ന് ശരണ്യ മനോജ് പറഞ്ഞു. ആര്‍.ബാലകൃഷ്ണപിള്ളയുടെയും കെ.ബി ഗണേശ് കുമാറിന്റേയും സന്തത സഹചാരിയും കേരള കോണ്‍ഗ്രസ് ബി സംസ്ഥാന ജനറല്‍ സെക്രട്ടറിയുമായിരുന്ന ശരണ്യ മനോജ്. ഗണേശ് കുമാറിന്റെ ഏകാധിപത്യ ചെയ്തികളില്‍ മനം മടുത്ത ശരണ്യ മനോജ് കേരള കോണ്‍ഗ്രസ് ബന്ധം ഉപേക്ഷിച്ച് പിന്നീട് കോണ്‍ഗ്രസില്‍ ചേരുകയായിരുന്നു.
read also: ജമ്മു കശ്മീരില്‍ ഡിസിസി തെരഞ്ഞെടുപ്പ് ആരംഭിച്ചു: കനത്ത സുരക്ഷ
ആര്‍ ബാലകൃഷ്ണ പിള്ളയുടെ അനന്തരവനാണ് ശരണ്യാ മനോജ്. മുമ്പ് സോളാര്‍ കമ്മീഷനുമുന്നില്‍ ഹാജരാക്കിയ ഇരയുടെ കത്തില്‍ കെ ബി ഗണേഷ്‌കുമാര്‍ എംഎല്‍എയുടെ ബന്ധുവായ മനോജ് കുമാറും പി എയും ചേര്‍ന്ന് നാല് പേജുകള്‍ ചേര്‍ത്തെന്നും മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയടക്കമുള്ള കോണ്‍ഗ്രസ് നേതാക്കളുടെ പേരുകള്‍ ഉള്‍പ്പെടുത്തിയത് എംഎല്‍എയുടെ വസതിയില്‍വെച്ചാണെന്നും ഇരയുടെ അഭിഭാഷകന്‍ ഫെന്നി ബാലകൃഷ്ണന്‍ 2017ല്‍ കോടതിയില്‍ മൊഴി നല്‍കിയിരുന്നു.
Post Your Comments