KeralaLatest NewsNews

‘എസ് എഫ് ഐ സ്ഥാനം വഹിച്ചയാൾ ഇപ്പോൾ ബാംഗ്ളൂരിൽ ഇരുന്ന് വോട്ട് പിടിക്കുന്നുണ്ട്‘; ബിനീഷ് കോടിയേരിയെ പരിഹസിച്ച് ശബരീനാഥൻ

പരപ്പന അഗ്രഹാര ജയിലിലാണ് ബിനീഷ് കോടിയേരി കഴിയുന്നത്...

തദ്ദേശ തെരഞ്ഞെടുപ്പിൽ യു ഡി എഫ് സ്ഥാനാർത്ഥിക്ക് വേണ്ടി പ്രചരണത്തിനിറങ്ങിയ കെ എസ് ശബരിനാഥൻ എം എൽ എയെ ട്രോളിയ സി പി എമ്മുകാരന് മാസ് മറുപടി കൊടുത്ത് എം എൽ എ. കൊല്ലം കോർപ്പറേഷനിൽ കടപ്പാക്കട വാർഡിൽ മത്സരിക്കുന്ന കെ എസ് യു ജില്ലാ സെക്രട്ടറി ആശാ കൃഷ്‌ണന് വേണ്ടി ശബരീനാഥ് പ്രാചാരണത്തിനിറങ്ങിയിരുന്നു.

ഈ ചിത്രം ഫേസ്‌ബുക്കിൽ പോസ്റ്റ് ചെയ്‌തപ്പോഴാണ് ‘അറിയാഞ്ഞിട്ടാ നിങ്ങ കെ എസ് യുവിൽ ഏതാ സ്ഥാനം വഹിച്ചേ…‘ എന്നൊരു സഖാവ് കമന്റ് ഇട്ടതാണ് എല്ലാത്തിനും തുടക്കം. ഇതിനു ശബരീനാഥ് നൽകിയ മറുപടിയാണ് ഇപ്പോൾ വൈറലാകുന്നത്. ‘എന്തായാലും എസ് എഫ് ഐ സ്ഥാനം വഹിച്ച ആളുകൾ ഇപ്പോൾ ബാംഗ്ലൂരിൽ ഇരുന്ന് വോട്ട് പിടിക്കുന്നുണ്ട്’ എന്നായിരുന്നു ശബരിയുടെ മറുപടി.

സഖാവിന് വയറ് നിറച്ച് കിട്ടിയല്ലോ എന്ന് ഇതിനു മറുപടി കമന്റ് വരുന്നുണ്ട്. ബിനീഷ് കോടിയേരിയെ പരോക്ഷമായി പരിഹസിക്കുന്ന പോസ്റ്റ് ഇതിനോടകം സോഷ്യൽ മീഡിയയിലും കോൺഗ്രസിന്റെ വിവിധ ഗ്രൂപ്പുകളിലും തരംഗമായി മാറിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments

Related Articles


Back to top button