അംബാല: ഡല്‍ഹിയിലേക്ക് മാര്‍ച്ച് നടത്തിയ കര്‍ഷകര്‍ക്ക് എതിരെ കലാപമുണ്ടാക്കാന്‍ ശ്രമിച്ചതിനും കൊലപാതക ശ്രമത്തിനും കേസെടുത്ത് ഹരിയാന പോലീസ് എത്തിയിരിക്കുന്നു. ഭാരതീയ കിസാന്‍ യൂണിയന് ഹരിയാന സംസ്ഥാന സെക്രട്ടറി ഗുര്‍നാം സിങ് ചരുണി അടക്കമുള്ള നേതാക്കള്‍ക്ക് എതിരെയാണ് ഹരിയാന പോലീസ് കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.
ഐപിസി സെക്ഷനുകളായ 307 ( കൊലപാതക ശ്രമം) 147 (കലാപമുണ്ടാക്കാന്‍ ശ്രമിക്കല്‍) 149 (അനധികൃതമായി സംഘം ചേരല്‍) 269 (പകര്‍ച്ചവ്യാധി നിയന്ത്രണ നിയമം) എന്നിവ ഉള്‍പ്പെടെയുള്ള വകുപ്പുകളാണ് കര്‍ഷകര്‍ക്ക് എതിരെ പോലീസ് ചുമത്തിയിരിക്കുന്നത്.
ഡല്‍ഹിയിലേക്ക് പുറപ്പെട്ട പഞ്ചാബില്‍ നിന്നുള്ള കര്‍ഷകരെ ഹരിയാന അതിര്‍ത്തിയായ അംബാലയില്‍ പോലീസ് തടഞ്ഞിരുന്നു. ഇതേത്തുടര്‍ന്ന് പോലീസും കര്‍ഷകരും തമ്മില്‍ ഏറ്റുമുട്ടാൻ ഉണ്ടായിരുന്നു. കര്‍ഷകര്‍ ട്രാക്ടറുകള്‍ ഉപയോഗിച്ച് പോലീസ് ബാരിക്കേഡുകള്‍ നശിപ്പിക്കുകയുണ്ടായി.
ഹരിയാനയിലെ ഒന്നിലധികം പോലീസ് സ്റ്റേഷനകളില്‍ കര്‍ഷകര്‍ക്ക് എതിരെ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. കര്‍ഷകരാണ് അതിക്രമിച്ചു കടന്നതെന്നും പൊലീസ് സംയമനത്തോടെയാണ് പെരുമാറിയത് എന്നും കഴിഞ്ഞദിവസം ഹരിയാന ഡിജിപി മനോജ് യാദവ് പറഞ്ഞു.
കര്‍ഷകര്‍ നിയമവാഴ്ച തകര്‍ക്കാന്‍ ശ്രമിച്ചെന്നും പൊലീസിന് നേരെ കല്ലേറ് നടത്തിയെന്നും അദ്ദേഹം പറഞ്ഞു. നിരവധി പൊലീസുകാര്‍ക്ക് പരിക്കേറ്റിട്ടുന്നെും പൊലീസ് വാഹനങ്ങളും മറ്റ് വാഹനങ്ങളും കര്‍ഷകര്‍ നശിപ്പിച്ചുവെന്നും ഡിജിപി വ്യക്തമാക്കുകയുണ്ടായി.
Post Your Comments