ന്യൂഡല്‍ഹി : ബംഗാള്‍ ഉള്‍ക്കടലില്‍ പുതിയ ന്യൂനമര്‍ദം രൂപപ്പെടുന്നതായി കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നൽകിയിരിക്കുന്നു. ബംഗാള്‍ ഉള്‍ക്കടലിലെ തെക്കുകിഴക്കന്‍ മേഖലയിലായി രൂപം കൊള്ളുന്ന ന്യൂനമര്‍ദം അടുത്ത 48 മണിക്കൂറിനകം തീവ്ര ന്യൂനമര്‍ദമായി രൂപപ്പെടുമെന്നാണ് മുന്നറിയിപ്പ് നൽകിയിരിക്കുന്നത്.
തുടര്‍ന്ന് ഇത് ചുഴലിക്കാറ്റായി മാറിയേക്കുമെന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ വിലയിരുത്തല്‍. ബുര്‍വി എന്ന പുതിയ ന്യൂനമര്‍ദത്തിന്റെ ഫലമായി തമിഴ്‌നാട്, ഒഡീഷ, ആന്ധ്ര തീരങ്ങളില്‍ തിങ്കളാഴ്ച മുതല്‍ കനത്ത മഴയുണ്ടാകുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ പ്രവചനം എത്തിയിരിക്കുന്നു.
ന്യൂനമര്‍ദത്തിന്റെ സ്വാധീനഫലമായി കേരളത്തില്‍ ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ് ലഭിച്ചിരിക്കുന്നത്. ഡിസംബര്‍ ഒന്നിന് തെക്കന്‍ ജില്ലകളില്‍ ജാഗ്രതാ നിര്‍ദേശം നൽകി.
പത്തനംതിട്ട, ഇടുക്കി ജില്ലകലില്‍ ഓറഞ്ച് അലര്‍ട്ടും, തിരുവനന്തപുരം, കൊല്ലം, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചു. ഈ ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പില്‍ പറയുന്നത്.
Post Your Comments