ഡൽഹിയെ പിടിച്ചുലയ്ക്കാൻ കരുത്താർജിക്കുകയാണ് കർഷകരുടെ സമരം. ഇതിനാെപ്പം ഹരിയാന, പഞ്ചാബ് സർക്കാരുകൾ തമ്മിലുള്ള വാക് പോരും ശക്തമാകുകയാണ്. സമരം ചെയ്യുന്നത് പഞ്ചാബിൽ നിന്നുള്ള കർഷകരാണെന്നും ഹരിയാനയിൽ നിന്നും ആരുമില്ലെന്നും മുഖ്യമന്ത്രി മനോഹര്‍ ലാല്‍ ഖട്ടർ പറഞ്ഞതാണ് ഇപ്പോൾ വിവാദം സൃഷ്ട്ടിക്കുന്നത്.
ആധാർ ഉയർത്തി കാട്ടി കർഷകർ സമരസ്ഥലത്ത് നിന്നും രംഗത്ത് എത്തുകയുണ്ടായി. ഹരിയാനയിൽ നിന്നുള്ളവരാണ് എന്നതിന് ഇതിൽ കൂടുതൽ തെളിവുവേണോ എന്ന് കർഷകർ മുഖ്യമന്ത്രിയോട് ചോദിക്കുന്നു. ‘ഖട്ടര്‍ ജി, ഞാന്‍ ഹരിയാനക്കാരനാണ്. ഇതാണ് തെളിവ്. കൂടുതല്‍ തെളിവ് ആവശ്യമുണ്ടെങ്കില്‍ അതും ഞങ്ങള്‍ തരാം. ഞങ്ങള്‍ ഹരിയാനക്കാര്‍ അല്ലെങ്കില്‍ എവിടെ നിന്ന് വന്നരാണെന്ന് പറയൂ. പാക്‌സിതാനില്‍ നിന്നാണോ?’ കർഷകൻ ചോദിക്കുന്നു.
ഹരിയാനയിലെ റോത്തക്, സോനപേട്ട്, ഹിസാര്‍ ജില്ലകളില്‍നിന്ന് മാത്രമായി 1500ലേറെ കര്‍ഷകര്‍ ഡല്‍ഹിയില്‍ സമരത്തിനായി എത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട് ലഭിച്ചിരിക്കുന്നത്.
Post Your Comments