NattuvarthaLatest NewsNews

തെരഞ്ഞെടുപ്പിൽ ഒരു സ്ഥാനാർത്ഥിക്ക് എത്ര രൂപ ചിലവഴിക്കാം?

കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് തെരഞ്ഞെടുപ്പ് പ്രചരണം കൊഴുക്കുകയാണ്. എന്നാൽ, എല്ലാത്തിനും ഒരു വേഗതക്കുറവുണ്ടെന്ന പരാതി എല്ലാ പാർട്ടിക്കാർക്കും ഉണ്ട്. കാരണം വേറൊന്നുമല്ല, ഓരോ സ്ഥാനാർത്ഥിക്കും തെരഞ്ഞെടുപ്പ് പ്രചരണത്തിനായി ചെലവാക്കുന്ന തുക വളരെ കുറവാണത്രേ. ഇതിനെ കുറിച്ച് എല്ലാ രാഷ്ട്രീയ പാർട്ടികൾക്കും പരിഭവമുണ്ട്.

പഞ്ചായത്ത് മുതൽ കോർപറേഷൻ വരെ സ്ഥാനാർത്ഥികൾക്ക് ചെലവഴിക്കാൻ സാധിക്കുന്ന തുകയ്ക്ക് തെരഞ്ഞെടുപ്പ് കമ്മീഷൻ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിൽ പഞ്ചായത്തിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്കാണ് ഏറ്റവും പരാതി.

തെരഞ്ഞെടുപ്പ് കമ്മീന്റെ ചട്ടമനുസരിച്ച് 25,000 രൂപയാണ് പഞ്ചായത്തിൽ ഒരു സ്ഥാനാർത്ഥിക്ക് ചെലവഴിക്കാവുന്ന പരമാവധി തുക. തെരഞ്ഞെടുക്കപ്പെട്ടാൽ, പഞ്ചായത്ത് മെമ്പർക്ക് ലഭിക്കുന്ന ഓണറേറിയം 7,000 രൂപയാണ്. പോസ്റ്ററുകളും ഫ്ളക്സുകളും കുറച്ച് നേരിട്ടുള്ള പ്രചരണത്തിനാണ് ആയതിനാൽ പഞ്ചായത്ത് സ്ഥാനാർത്ഥികൾ മുൻതൂക്കം നൽകുന്നത്.

അതേസസമയം, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത്, കോർപറേഷൻ എന്നിവടങ്ങളിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾക്ക് ചിലവഴിക്കാവുന്ന പരമാവധി തുക യഥാക്രമം 75,000, 1,50,000, 1,50,000 എന്നിങ്ങനെയാണ്. നാമനിർദേശം നൽകിയത് മുതൽ തെരഞ്ഞെടുപ്പ് ഫലം പ്രഖ്യാപിക്കുന്നത് വരെ ചെലവാക്കാവുന്ന തുകയാണിത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button