തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തെ ഇളക്കി മറിച്ചാണ് സ്വര്‍ണക്കടത്ത് കേസില്‍ ഓരോ ദിവസവും പുതിയ വാര്‍ത്തകള്‍ വരുന്നത് അല്ലെങ്കില്‍ വാര്‍ത്തകള്‍ സൃഷ്ടിക്കുന്നത്. സ്വര്‍ണക്കടത്ത് കേസ് അട്ടിമറിക്കാന്‍ കസ്റ്റംസ് നീക്കമെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രന്‍. സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് പങ്കുണ്ട്. ചിലര്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ സെക്രട്ടറി സിഎം രവീന്ദ്രന്റെ ബന്ധുക്കളാണെന്നും കെ സുരേന്ദ്രന്‍ പറഞ്ഞു. കോട്ടയത്ത് വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സി. എം രവീന്ദ്രന് കൊറോണ ബാധിച്ചതില്‍ ദുരൂഹതയുണ്ട്. ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ കൊറോണാനന്തര ചികിത്സയ്ക്കായി പ്രവേശിപ്പിച്ചത് അട്ടിമറി നീക്കത്തിന്റെ ഭാഗമാണ്. സിഎം രവീന്ദ്രന് കൊറോണ സ്ഥിരീകരിച്ചത് എവിടെ നിന്നാണ്? എവിടെയാണ് അദ്ദേഹത്തിന്റെ പരിശോധന നടന്നത്. യഥാര്‍ത്ഥത്തില്‍ അദ്ദേഹത്തിന് കൊറോണ പോസിറ്റീവ് ആയിരുന്നോയെന്നും സുരേന്ദ്രന്‍ ചോദിച്ചു.
മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിക്ക് കൊറോണ സ്ഥിരീകരിച്ചിട്ടും അദ്ദേഹത്തിന് ഒപ്പമുണ്ടായിരുന്ന ആരും തന്നെ ക്വാറന്റീനില്‍ പോയില്ല. ഇഡിയുടെ അന്വേഷണം വൈകിപ്പിക്കാനുള്ള ശ്രമത്തിന്റെ ഭാഗമാണിതെന്ന് സംശയമുണ്ട്. കസ്റ്റംസ് ഉദ്യോഗസ്ഥരില്‍ ചിലര്‍ രവീന്ദ്രന്റെ ബന്ധുക്കളാണ്. കസ്റ്റംസില്‍ സിപിഎം ഫ്രാക്ഷനുണ്ട്. ഇവരാണ് മുഖ്യമന്ത്രിയുടെ ഓഫീസിനെ രക്ഷിക്കാന്‍ ശ്രമിക്കുന്നത്. സ്വര്‍ണക്കടത്ത് കേസില്‍ കസ്റ്റംസിന്റെ പങ്കും അന്വേഷിക്കണമെന്ന് സുരേന്ദ്രന്‍ ആവശ്യപ്പെട്ടു.
Post Your Comments