Jannah Theme License is not validated, Go to the theme options page to validate the license, You need a single license for each domain name.
Latest NewsInternational

ഇറാന്‍ ആണവ പദ്ധതിയുടെ ശില്‍പ്പി മൊഹ്സി‍ന്‍ ഫക്രിസാദെയുടെ കൊലപാതകം : പ്രതികാരം ചെയ്യുമെന്ന് രാജ്യം; ഗള്‍ഫില്‍ സംഘര്‍ഷാവസ്ഥ

ഇറാന്‍: ഇറാന്‍ ആണവ ശാസ്ത്രജ്ഞന്‍ മൊഹ്സിന്‍ ഫക്രിസാദെ കൊല്ലപ്പെട്ടു. ഇറാന്‍ തലസ്ഥാനമായ തെഹ്റാനിലുണ്ടായ ബോംബാക്രമണത്തിലാണ് മൊഹ്സിന്‍ കൊല്ലപ്പെട്ടതെന്ന് പ്രതിരോധ മന്ത്രാലയം അറിയിച്ചു.ഇറാന്‍ ആണവ പദ്ധതിയുടെ ശില്‍പ്പിയാണ് മൊഹ്സി‍ന്‍ ഫക്രിസാദെ. ഇറാന്റെ അമദ് അഥവാ പ്രതീക്ഷ എന്ന പേരിലറിയപ്പെട്ടിരുന്ന ആണവപദ്ധതിയാണ് ഫക്രിസാദെ നയിച്ചിരുന്നത്.

ഇറാനില്‍ ആണവായുധം വികസിപ്പിക്കുന്നതിനുള്ള പദ്ധതിയാണ് അമദ് എന്നായിരുന്നു ഇസ്രയേലിന്റെയും അമേരിക്കയുടെയും ഒക്കെ ആരോപണം. എന്നാല്‍, തങ്ങളുടെ ആണവപദ്ധതി സമാധാനപരമെന്നാണ് ഇറാന്‍ എല്ലായ്‌പ്പോഴും അവകാശപ്പെടുന്നത്. മൊഹ്സെന്‍ ഫക്രിസാദെ (63) തലസ്ഥാനമായ ടെഹ്റാനിലാണ് കൊല്ലപ്പെട്ടത്. ഫക്രിസാദെയുടെ കാറിനു നേരെ ആയുധധാരികളായ ഭീകരര്‍ ആക്രമണം നടത്തുകയായിരുന്നു. വെടിവയ്പില്‍ പരിക്കേറ്റ ഫക്രിസാദെയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.

കിഴക്കന്‍ ടെഹ്‌റാനിലെ അബ്‌സാര്‍ദിലായിരുന്നു സംഭവം. യന്ത്രത്തോക്കുകള്‍ ഉപയോഗിച്ചാണ് ആക്രമണം ഉണ്ടായത്. ഫക്രിസാദെയുടെ അംഗരക്ഷകരും തിരിച്ചടിച്ചു. ഏറ്റുമുട്ടലില്‍ നിരവധി അക്രമികളും കൊല്ലപ്പെട്ടു. ഫക്രിസാദെയുടെ അംഗരക്ഷകരില്‍ പലര്‍ക്കും പരിക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇറാന്റെ ആണവ, മിസൈല്‍ പദ്ധതികളുടെ ബുദ്ധികേന്ദ്രമായിരുന്ന മൊഹ്സീന്‍ ഫക്രിസദേ അമേരിക്കയുടെയും ഇസ്രയേലിന്റെയും പ്രധാനനോട്ടപ്പുളളികളിലൊരാളാണ്.

read also :കർഷക ബില്ലിനു നന്ദി അറിയിച്ചു കർഷകൻ ; ഉത്പ്പന്നങ്ങൾ വാങ്ങി പണം നൽകാത്ത വ്യാപാരികൾക്കെതിരെ ആദ്യ കേസ് നൽകി ജിതേന്ദ്ര ഭോയി

ഇസ്രയേലിന് പങ്കുണ്ടെന്നും വധത്തിന് പ്രതികാരം ചെയ്യുമെന്നും ഇറാന്‍ ഭരണകൂടം പ്രഖ്യാപിച്ചു. ആരോപണത്തോട് ഇസ്രയേല്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.മണിക്കൂറുകള്‍ക്കുള്ളില്‍ തന്നെ കൊലപാതകത്തിന് പിന്നില്‍ ഇസ്രയേലാണെന്ന് ഇറാന്‍ ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ ആക്രമണ ശേഷം ഭീകരവാദികള്‍ രക്ഷപ്പെട്ടത് സംബന്ധിച്ച്‌ യാതൊരു വിവരവും അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

ഇതിന് മുമ്പും ഫക്രിസാദെക്കെ നേരെ വധശ്രമം ഉണ്ടായിട്ടുണ്ട്. 2010 നും 2012 നും ഇടയില്‍ നാല് ഇറാനിയന്‍ ആണവ ശാസ്ത്രജ്ഞരാണ് കൊല്ലപ്പെട്ടത്. ഫക്രിസാദെ ഇറാനിലെ റെവല്യൂഷണറി ഗാര്‍ഡില്‍ അംഗമായിരുന്നു. അദ്ദേഹം മിസൈല്‍ നിര്‍മ്മാണത്തില്‍ വിദഗ്ധനുമായിരുന്നു.

shortlink

Post Your Comments


Back to top button