ഡൽഹി: കേന്ദ്രം കൊണ്ടുവന്ന പുതിയ കാർഷിക കരട് നിയമങ്ങൾക്കെതിരായ കർഷക രോഷം പുകയുന്നു . ഡൽഹി-ഹരിയാന അതിർത്തിയിൽ ഇപ്പോഴും സംഘർഷാവസ്ഥ തുടരുകയാണ്. വടക്കൻ ഡൽഹിയിലെ ബുറാഡിയിൽ സമരത്തിന് സ്ഥലം നൽകാമെന്ന പൊലീസ് നിർദേശം അംഗീകരിച്ച് ഒരു വിഭാഗം കർഷകർ ഇന്നലെ ഡൽഹിയിലേക്ക് പ്രവേശിച്ചിരുന്നു. എന്നാൽ ജന്തർമന്ദിറിലോ, രാംലീലാ മൈതാനിയിലോ സമരത്തിന് സ്ഥലം നൽകണമെന്ന നിലപാടിൽ ഉറച്ച് വലിയൊരു വിഭാഗം കർഷകർ ഇപ്പോഴും ഡൽഹി-ഹരിയാന അതിർത്തിയിൽ തുടരുകയാണ്.
ഒരു മാസത്തേക്കുളള ഭക്ഷണ സാധനങ്ങളുമായാണ് കർഷകർ ഡൽഹി ചലോ പ്രക്ഷോഭത്തിന്റെ ഭാഗമായി എത്തിയിരിക്കുന്നത്. ഡൽഹിയിലേക്ക് പ്രവേശിക്കാൻ അനുമതി ലഭിച്ചത് സമര വിജയമെന്ന് കർഷകർ പറയുന്നു. ഡൽഹിയിലെത്തിയ കർഷകർക്ക് എല്ലാ സഹായങ്ങളും നൽകുമെന്ന് ഡൽഹി സർക്കാർ വ്യക്തമാക്കി. കുടിവെളളം ശുചിമുറി ഉൾപ്പടെയുളള സൗകര്യങ്ങൾ ഇവർക്കായി ബുരാഡിയിൽ ഒരുക്കിയിട്ടുണ്ട്.
Post Your Comments