Latest NewsKeralaNews

കാറപകടം : നവവധു മരിച്ചു

 

ചേര്‍ത്തല: കാറില്‍ ടോറസ് ലോറിയിടിച്ച് അപകടം, നവവധു മരിച്ചു. കാറിലുണ്ടായിരുന്ന ഭര്‍ത്താവിനും രണ്ടു സുഹൃത്തുക്കളും പരിക്കേറ്റു. ആലുവ മുപ്പത്തടം മണപ്പുറത്തു വീട്ടില്‍ അനന്തുവിന്റെ ഭാര്യ വിഷ്ണുപ്രിയയാണ് (19) മരിച്ചത്. ദേശീയപാത തിരുവിഴ കവലക്ക് സമീപം ഇന്ന് രാവിലെ എട്ടോടെയായിരുന്നു അപകടം.

Read Also :കിഫ്ബിയുടെ ചുറ്റും ഇഡി കറങ്ങുന്നത് വെറുതെ : അവിടെ നിന്ന് ഒന്നും കണ്ടുപിടിയ്ക്കാനില്ല… വൈറലായി ധനമന്ത്രി തോമസ് ഐസകിന്റെ കുറിപ്പ്

കൊല്ലത്ത് സുഹൃത്തിന്റെ വിവാഹത്തില്‍ പങ്കെടുത്ത ശേഷം ആലുവയിലേക്ക് മടങ്ങവേ തിരുവിഴയില്‍വെച്ച് എതിരെ വന്ന ടോറസ് ലോറി നിയന്ത്രണം തെറ്റി കാറില്‍ ഇടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തില്‍ ലോറിക്കടിയില്‍ കുടുങ്ങിപ്പോയ കാര്‍ ഫയര്‍ഫോഴ്സ് എത്തി വെട്ടിപ്പൊളിച്ചാണ് കാറിനുള്ളിലുണ്ടായിരുന്നവരെ പുറത്തെടുത്തത്. ഗുരുതരമായി പരുക്കേറ്റ വിഷ്ണുപ്രിയയെ എറണാകുളം മെഡിക്കല്‍ സെന്ററിലും കാര്‍ ഓടിച്ചിരുന്ന ഭര്‍ത്താവ് അനന്തുവിനെ (21) ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

കാറില്‍ ഇവര്‍ക്കൊപ്പമുണ്ടായിരുന്ന എറണാകുളം സ്വദേശികളായ ജിയോയെ മെഡിക്കല്‍ സെന്ററിലും അഭിജിത്തിനെ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button