ശബരിമലയിൽ പോയത് ഒരിക്കലും തെറ്റായി തോന്നിയിട്ടില്ലെന്നു ബിന്ദു അമ്മിണി. തനിക്ക് നീതി ലഭിക്കുന്നില്ലെന്ന് പരാതിപ്പെട്ട് കോഴിക്കോട് നടത്തിയ വാർത്താ സമ്മേളനത്തിലാണ് ബിന്ദു അമ്മിണിയുടെ പ്രതികരണം. ശബരിമലയിൽ പ്രവേശിക്കാമെന്ന് സുപ്രീം കോടതി പറഞ്ഞിട്ടുണ്ടെന്നും എന്നാൽ, തനിക്ക് സംരക്ഷണം ഒരുക്കാൻ പൊലീസ് തയ്യാറാകുന്നില്ലെന്നുമാണ് ബിന്ദു അമ്മിണിയുടെ ആരോപണം.
നീതി ലഭിക്കാനായി കൊയിലാണ്ടി പോലീസ് സ്റ്റേഷന് മുന്നിൽ അനിശ്ചിതകാല സത്യാഗ്രഹം ആരംഭിക്കുമെന്നും ബിന്ദു അമ്മിണി വ്യക്തമാക്കി. പോലീസും ഹിന്ദു സംഘടനകളും ഒത്തുകളിക്കുകയാണ്. തനിക്ക് സംരക്ഷണം നൽകണമെന്ന് സുപ്രിംകോടതി ഉത്തരവുള്ളതാണ്. എന്നാൽ ഇതിന് പോലീസ് തയ്യാറാകുന്നില്ലെന്ന് ബിന്ദു അമ്മിണി വാർത്താ സമ്മേളനത്തിൽ പറഞ്ഞു.
ശബരിമലയിൽ പ്രവേശിച്ചതിനെ തുടർന്ന് സമൂഹമാദ്ധ്യമങ്ങളിലൂടെ തനിക്ക് ഭീഷണിയുണ്ടെന്നാണ് ബിന്ദു അമ്മിണിയുടെ വിശദീകരണം. പ്രായഭേദമന്യേ, സ്ത്രീ പുരുഷ ഭേദമന്യേ എല്ലാവർക്കും ശബരിമലയിൽ കയറാമെന്ന സുപ്രീം കോടതിയുടെ വിധിയെതുടർന്ന് കഴിഞ്ഞ മണ്ഡലകാലത്താണ് ബിന്ദു അമ്മിണിയും കനക ദുർഗയും ശബരിമലയിൽ പ്രവേശിച്ചത്. സംഭവം ഏറെ വിവാദമായിരുന്നു.
Post Your Comments