തൃശൂർ: കേരളവർമ്മ കോളേജിലെ പുതിയ വൈസ് പ്രിൻസിപ്പാൾ നിയമനം വിവാദത്തിലേക്ക്. തൃശൂര്‍ കേരള വര്‍മ കോളജ് വൈസ് പ്രിന്‍സിപ്പലായി ഭാര്യ ആര്. ബിന്ദുവിന്റെ നിയമന വിവാദത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്റെ പ്രതികരണം ഇങ്ങനെ;
കോളജിലെ ഏറ്റവും സീനിയറാണ് തന്റെ ഭാര്യയെന്നും മറ്റൊരാളെ ആ പദവിയില്‍ നിയമപരമായി ഇരുത്താന്‍ സാധിക്കില്ലെന്നും സ്വകാര്യ ചാനലിന് നല്കിയ അഭിമുഖത്തില്‍ വിജയരാഘവന് പറഞ്ഞു.
തന്റെ ഭാര്യ ആയതുകൊണ്ട് ഈ വിഷയം ചര്‍ച്ചയാക്കേണ്ട കാര്യമില്ല. ഭാര്യയെ കുറിച്ചൊരു സംവാദത്തിന് ഇഷ്ടപ്പെടുന്നുമില്ല. അവര്‍ ഒരു സ്വതന്ത്രവ്യക്തിയാണെന്നും വിജയരാഘവന് കൂട്ടിച്ചേര്‍ത്തു.
Post Your Comments