Latest NewsNewsSaudi ArabiaInternationalGulf

ഓണ്‍ലൈന്‍ ക്ലാസെടുക്കുന്നതിനിടെ അധ്യാപകന്‍ കുഴഞ്ഞുവീണ് മരിച്ചു

ദമാം: സൗദി അറേബ്യയില്‍ ഓണ്‍ലൈന്‍ ക്ലാസിനിടെ അധ്യാപകന്‍ കുഴഞ്ഞുവീണ് മരിച്ചു. ദമാം അല്‍ശാത്തി ഡിസ്ട്രിക്ടിലെ സ്വകാര്യ സെക്കന്‍ഡറി സ്‌കൂളില്‍ കമ്ബ്യൂട്ടര്‍ സയന്‍സ് അധ്യാപകനായ മുഹമ്മദ് ഹസ്സാനാണ്(35 മരിച്ചത്.

Read Also : ജീവനക്കാര്‍ക്ക് കോവിഡ് : സന്നിധാനത്തും പരിസരത്തും കടുത്ത നിയന്ത്രണം ; നിരവധി ഭക്തർക്കും കോവിഡ് സ്ഥിരീകരിച്ചു

അധ്യാപകന്റെ വിയോഗത്തില്‍ കിഴക്കന്‍ പ്രവിശ്യ വിദ്യാഭ്യാസ വകുപ്പ് വക്താവ് സഈദ് അല്‍ബാഹിസ് അനുശോചിച്ചു. മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് കിഴക്കന്‍ പ്രവിശ്യ വിദ്യാഭ്യാസ വകുപ്പ് വക്താവ് പറഞ്ഞു.

അധ്യാപകന്‍ കുഴഞ്ഞുവീഴുന്നത് കണ്ട വിദ്യാര്‍ഥികളാണ് ഫോണില്‍ ബന്ധപ്പെട്ട് തന്നെ വിവരമറിയിച്ചതെന്ന് ഇതേ സ്‌കൂളിലെ മറ്റൊരു അധ്യാപകനായ മുഹമ്മദ് അല്‍സുഫ്‌യാന്‍ പറഞ്ഞു.

സ്‌കൂളിനടുത്തു തന്നെയാണ് മുഹമ്മദ് ഹസ്സാന്റെ താമസസ്ഥലം. വിദ്യാര്‍ഥികളില്‍ നിന്ന് വിവരം ലഭിച്ചയുടന്‍ തങ്ങള്‍ താമസസ്ഥലത്തെത്തി വാതില്‍ തകര്‍ത്ത് അകത്തു കടന്നപ്പോള്‍ ചേതനയറ്റ നിലയിലാണ് അധ്യാപകനെ കണ്ടെത്തിയത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button