KeralaLatest NewsNews

“കാണിക്കയിടാം പ്രസാദം നൽകില്ല” ; ശബരിമലയിൽ ഭക്തർക്ക് പ്രസാദം നല്‍കേണ്ടെന്ന് ദേവസ്വം ബോര്‍ഡിന്റെ പുതിയ തീരുമാനം

തിരുവനന്തപുരം: ഭക്തരുടെ ആശ്രയകേന്ദ്രമായ ശബരിമലയില്‍ ആചാരലംഘനവും കൊള്ളയുമായി തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ്. അയ്യപ്പ ഭക്തരില്‍ പണം വാങ്ങാംമെന്നും പക്ഷെ, ഇതിന് പ്രസാദം നല്‍കേണ്ടെന്നുമാണ് ദേവസ്വം ബോര്‍ഡിന്റെ പുതിയ തീരുമാനം. ദേവസ്വം ജീവനക്കാരന് കോവിഡ് ബാധിച്ചെന്ന പേരിലാണ് ഭക്തരുടെ പണം വാങ്ങിയിട്ടും പ്രസാദം നല്‍കാത്തത്. ശബരിമലയില്‍എത്തുന്ന ഭക്തര്‍ക്ക് ഏറ്റവും പ്രധാനം സോപാനത്ത് നിന്നും ലഭിക്കുന്ന പ്രസാദമാണ്.

ഇലയില്‍ നല്‍കുന്ന വിഭൂതി ചന്ദനവും അതീവ പുണ്യമായാണ് കണക്കാക്കുന്നത്. ഇതു ഇനി നല്‍കേണ്ടിതില്ലെന്നാണ് ദേവസ്വം ബോര്‍ഡ് തീരുമാനം. അതുവഴി കൊറോണ പകരും എന്നാണ് പുതിയ ന്യായം, എന്നാല്‍ ഭക്തര്‍ കാണിക്ക ഇടുന്ന പണം ദേവസ്വം ബോര്‍ഡ് സ്വീകരിക്കുന്നുണ്ട്. അതുവഴി കൊറോണ പകരില്ലെന്നാണ് ദേവസ്വം ബോര്‍ഡിന്റെ കണ്ടുപടിത്തം. 75000 രൂപയുടെ പടിപൂജ നടത്തുമ്പോള്‍ ഒന്നേകാല്‍ ലക്ഷമാകും. 10000 രൂപയുടെ കളഭാഭിഷേകം അരലക്ഷവും പുഷ്പാഭിഷേകവും 20000 രൂപയോളവും ആകും. ഇവയക്ക് മാത്രമല്ല ഗണപതിഹോമം നടത്തുന്നതിന് ഉള്‍പ്പെടെ ഒന്നിനും പ്രസാദം നല്‍കേണ്ടന്നനിലപാടിലാണ് ദേവസ്വം ബോര്‍ഡ്. ഇതനുസരിച്ച്‌ ഇന്നുമുതല്‍ ഭക്തര്‍ക്കുള്ള പ്രസാദ വിതരണം നിര്‍ത്തി.

എന്നാൽ കോവിഡിന്റെ മറവില്‍ പമ്പയില്‍ കുളിക്കാന്‍ അനുവദിക്കാതെയും നെയ്യഭിഷേകം നടത്താനാകാതെയും ബോര്‍ഡ് നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിരുന്നു. ഇത്തരം നിയന്ത്രങ്ങള്‍ ആചാര ലംഘനമാണെന്നും അങ്ങനെ ഭക്തരെ പ്രവേശിപ്പിക്കരുതെന്നും ഹിന്ദു വിശ്വാസികള്‍ ഒന്നടങ്കം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ലാഭക്കൊതിമാത്രമുള്ള ദേവസ്വം ബോര്‍ഡ് ശബരിമലയിലേക്ക് ഭക്തരെ കടത്തി വിടുകയായിരുന്നു. വീണ്ടും ഭക്തരുടെ എണ്ണം കൂട്ടാനുള്ള നീക്കത്തിലാണ്. അതിനിടയിലാണ് പ്രസാദം പോലും നല്‍കാതെ ഭക്തരുടെ പണം പിഴിയാനുള്ള ദേവസ്വം ബോര്‍ഡിന്റെ തീരുമാനം.

shortlink

Related Articles

Post Your Comments

Related Articles


Back to top button