Latest NewsNewsEntertainment

എനിക്ക് ഈ യുവാവിനോട് ദേഷ്യം ഒന്നും ഇല്ല, പക്ഷെ എന്റെ സ്ഥാനത്ത് നിങ്ങള്‍ ആയിരുന്നെങ്കില്‍ എങ്ങനെ പ്രതികരിച്ചേനെ; പരിഹസിച്ച യുവാവിനെതിരെ പേളി

എല്ലാ ഫോട്ടോയിലും എന്താ ഇങ്ങനെ താങ്ങി പിടിച്ചിരിക്കുന്നത്? വീണുപോകുമെന്ന് മനോരമ പറഞ്ഞോ ചേച്ചി എന്നാണ് യുവാവ്

ആരാധകർ ഏറെയുള്ള അവതാരകയാണ് പേളി മാണി. ബിഗ്‌ബോസിലൂടെ ശ്രീനിഷുമായി പ്രണയത്തിലാവുകയും വിവാഹിതയാകുകയും ചെയ്ത ഗര്‍ഭകാല വിശേഷങ്ങളുമായി സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. താരത്തിന്റെ വിശേഷങ്ങള്‍ എല്ലാം തന്നെ ആരാധകര്‍ ഏറ്റെടുക്കാറുമുണ്ട്. ദ്യത്തെ കണ്മണിയെ കാത്തിരിക്കുകയാണ് ഈ താരദമ്പതിമാർ. അടുത്തിടെയായി താരത്തിന്റെ ചിത്രങ്ങള്‍ക്ക് നെഗറ്റീവ് കമന്റുകളാണ് വരാറുള്ളത്.

ഇപ്പോഴിതാ ഒരു യുവാവ് നല്‍കിയ കമെന്റിനോട് പ്രതികരിച്ചിരിക്കുകയാണ് പേളി. എല്ലാ ഫോട്ടോയിലും എന്താ ഇങ്ങനെ താങ്ങി പിടിച്ചിരിക്കുന്നത്? വീണുപോകുമെന്ന് മനോരമ പറഞ്ഞോ ചേച്ചി എന്നാണ് യുവാവ് ചോദിച്ചിരിക്കുന്നത്. ഇതിന്റെ സ്ക്രീന്‍ ഷോട്ട് പങ്കുവച്ചാണ് പേളിയുടെ പ്രതികരണം.

read also:സത്യത്തിന് വേണ്ടിയാണ് ഈ പോരാട്ടം, കരിനിയമങ്ങള്‍ പിന്‍വലിക്കണം,ഇത് ഒരു തുടക്കം;രാഹുല്‍ ഗാന്ധി

എനിക്ക് ഈ യുവാവിനോട് ദേഷ്യം ഒന്നും ഇല്ല. പക്ഷെ എന്റെ സ്ഥാനത്ത് നിങ്ങള്‍ ആയിരുന്നെങ്കില്‍ എങ്ങനെ പ്രതികരിച്ചേനെ എന്നാണ് പേളി ചോദിച്ചത്. എന്നാല്‍ ശേഷം ആ പോസ്റ്റ് പേര്‍ളി പിന്‍വലിക്കുകയും, കുഴപ്പം ഇല്ല ഞാന്‍ അത് വിട്ടു എന്ന് മറ്റൊരു പോസ്റ്റ് ഇടുകയും ചെയ്തു.

നിരവധി പേരാണ് താരത്തിന്റെ പിന്തുണച്ച്‌ കൊണ്ട് എത്തിയത്.

shortlink

Related Articles

Post Your Comments


Back to top button