ശ്രീനഗർ : ജമ്മു കശ്മീരിൽ ഭീകരപ്രവർത്തനവുമായി ബന്ധപ്പെട്ട കേസിൽ അറസ്റ്റിലായ പിഡിപി യുവ നേതാവ് വഹീദ് ഉർ റഹ്മാൻ പരയെ റിമാൻഡ് ചെയ്തിരിക്കുന്നു. ജമ്മുവിലെ എൻഐഎ കോടതി 15 ദിവസത്തേക്കാണ് റിമാൻഡ് ചെയ്തിരിക്കുന്നത്.
ഭീകര സംഘടനകളുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയതിനെ തുടർന്ന് ബുധനാഴ്ചയാണ് വഹീദിനെ എൻഐഎ ഇയാളെ അറസ്റ്റ് ചെയ്തത്. തുടർന്ന് ഡൽഹിയിലെ എൻഐഎ കോടതിയിൽ ഹാജരാക്കുകയും ജമ്മുവിലെ കോടതിയില്‍ ഇയാളെ ഹാജരാക്കാനുളള ട്രാന്‍സിറ്റ് റിമാന്‍ഡ് ആവശ്യപ്പെടുകയും ചെയ്തിരുന്നു. ഡൽഹി കോടതി അനുമതി നൽകിയതിനെ തുടർന്നാണ് വഹീദിനെ ഇന്ന് ജമ്മുവിലെ എൻഐഎ കോടതിയിൽ ഹാജരാക്കുകയുണ്ടായത്.
കഴിഞ്ഞ വർഷം ഡൽഹിയിൽ നിന്നും അറസ്റ്റിലായ ഹിസ്ബുൾ ഭീകരൻ ഇർഫാൻ ഷാഫി മിറുമായി വാഹിദിന് അടുത്ത ബന്ധമുണ്ടെന്നാണ് എൻഐഎ കണ്ടെത്തുകയുണ്ടായി. ഇർഫാൻ ഷാഫി മിറിന്റെ ഫോൺ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് വഹീദുമായുള്ള ബന്ധത്തെക്കുറിച്ചുള്ള സൂചനകൾ എൻഐഎ സംഘത്തിന് ലഭിക്കുകയുണ്ടായത്.
Post Your Comments