തിരുവനന്തപുരം: ബാര്‍ കോഴക്കേസില്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലക്കെതിരായ വിജിലന്‍സ് അന്വേഷണത്തിന് ഗവര്‍ണറുടെ അനുമതി വേണ്ടെന്ന് നിയമോപദേശം നൽകിയിരിക്കുന്നു. ചെന്നിത്തലക്കെതിരായ അന്വേഷണത്തിന് സ്പീക്കറുടെ അനുമതി മാത്രം മതിയെന്നാണ് നിയമോപദേശമെന്നാണ് ലഭിച്ചിരിക്കുന്ന വിവരം.
കോഴ ആരോപണം ഉയര്‍ന്ന സമയത്ത് രമേശ് ചെന്നിത്തല മന്ത്രി ആയിരുന്നില്ല. ഈ സാഹര്യത്തിലാണ് ഗവര്‍ണറുടെ അനുമതി വേണ്ടെന്ന ഉപദേശം കിട്ടിയിരിക്കുന്നത്. രമേശ് ചെന്നിത്തല കെപിസിസി അധ്യക്ഷനായിരിക്കുമ്പോള്‍ പണം വാങ്ങിയെന്നാണ് ബാറുടമ ബിജു രമേശിന്റെ വെളിപ്പെടുത്തല്‍ വന്നിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് വിജിലന്‍സ് അന്വേഷണം നടത്താനൊരുങ്ങുന്നത്.
ചെന്നിത്തലക്ക് പുറമേ വിജിലന്‍സ് അന്വേഷണം നടത്തുന്ന വിഎസ് ശിവകുമാറും, കെ ബാബുവും മന്ത്രിമാരായിരുന്നു. ഇവര്‍ക്കെതിരേയുളള അന്വേഷണത്തിന് ഗവര്‍ണറുടെ അനുമതി ആവശ്യമാണ്. ബാര്‍ ലൈസന്‍സ് ഫീസ് കുറയ്ക്കാന്‍ രമേശ് ചെന്നിത്തല, കെ ബാബു, വി എസ് ശിവകുമാര്‍ എന്നിവര്‍ കോഴ വാങ്ങിയെന്നാണ് ബിജു രമേശിന്റെ വെളിപ്പെടുത്തല്‍ എന്നത് .
Post Your Comments