കൊല്ലം : അടയ്ക്കുകയോ തുറക്കുകയോ ചെയ്യുന്ന റെയില്‍വേ ഗേറ്റില്‍ വാഹനം ഇടിച്ചാല്‍ ജാമ്യമില്ലാ കുറ്റം ചുമത്താന്‍ തീരുമാനം. മാത്രമല്ല റെയില്‍വേ ഗേറ്റുകളില്‍ വണ്ടിയിടിച്ച് അപകടമുണ്ടാക്കുന്നവര്‍ക്ക് അഞ്ച് വര്‍ഷം വരെ തടവ് തടവ് നല്‍കുന്ന തരത്തിലുള്ള നടപടിയെടുക്കാനാണു റെയില്‍വേ ബോര്‍ഡിന്റെ നിര്‍ദ്ദേശം. മുന്‍പ്, പൂര്‍ണമായും അടച്ചിട്ടിരിക്കുന്ന ഗേറ്റുകളില്‍ വാഹനം ഇടിച്ചാല്‍ മാത്രമേ ഈ വകുപ്പ് ചുമത്തിയിരുന്നുള്ളൂ.
നേരത്തെ ഇത്തരത്തില്‍ അപകടമുണ്ടാക്കുന്നവര്‍ക്കെതിരെ റെയില്‍വേ ചട്ടം 154 അനുസരിച്ച്, യാത്രക്കാരുടെ സുരക്ഷയ്ക്കു ഭീഷണിയുണ്ടാക്കി എന്ന ചെറിയ കുറ്റമായിരുന്നു ചുമത്തിയിരുന്നത്. മാത്രമല്ല ഇതു ജാമ്യം ലഭിക്കുന്ന വകുപ്പുമായിരുന്നു. എന്നാല്‍, ഇനി റെയില്‍വേ ചട്ടം 160(2) അനുസരിച്ചുള്ള വകുപ്പുകള്‍ ചുമത്തണമെന്നാണു റെയില്‍വേ ബോര്‍ഡിന്റെ കര്‍ശന നിര്‍ദേശം.
Post Your Comments