മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി എം രവീന്ദ്രന്റെ ആശുപത്രിവാസത്തിനെതിരെ കെപിസിസി അദ്ധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്. അന്വേഷണത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള തന്ത്രമാണെന്നും ആശുപത്രി വാസത്തെ സംശയിക്കുന്നുവെന്നും മുല്ലപ്പള്ളി രാമചന്ദ്രൻ വ്യക്തമാക്കി. രവീന്ദ്രന്റെ രോഗാവസ്ഥയെ കുറിച്ച് ആരോഗ്യ സംഘം കാര്യമായ പരിശോധന നടത്തണമെന്നും അദ്ദേഹം പറഞ്ഞു.
രവീന്ദ്രനെ ചോദ്യം ചെയ്താൽ പുറത്തുവരിക വമ്പൻ രഹസ്യങ്ങളായിരിക്കും. ഒടുവിൽ മുഖ്യമന്ത്രിയും കുടുംബവും ജയിലിലേക്ക് പോകേണ്ടി വരുമെന്നും മുല്ലപ്പള്ളി പറഞ്ഞു. യുഡിഎഫ് എംഎല്‍എമാര്‍ക്കെതിരായ വിജിലന്‍സ് അന്വേഷണം രാഷ്ട്രീയ പ്രതികാര നടപടിയാണ്. രാഷ്ട്രീയ വൈരനിര്യാതന ബുദ്ധിയോടെ സര്‍ക്കാര്‍ മുന്നോട്ടു പോകുന്നുവെന്നും മുല്ലപ്പള്ളി ആരോപിച്ചു.
കോണ്‍ഗ്രസ് നേതാക്കള്‍ തെരഞ്ഞെടുപ്പുവേളയില്‍ അഭിപ്രായ പ്രകടനം നടത്തുമ്പോള്‍ സംയമനം പാലിക്കണമെന്നും മുല്ലപ്പള്ളി പ്രതികരിച്ചു. പരാതികൾ പരിഹരിക്കാൻ സംസ്ഥാനതലത്തിൽ കമ്മിറ്റിയെ വച്ചിരുന്നു. തന്റെ ശ്രദ്ധയിൽപ്പെട്ട പരാതികളെല്ലാം പരിഹരിക്കാൻ ശ്രമിച്ചിട്ടുണ്ട്. സ്വന്തമായി ആരും സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ച് വരരുതെന്ന് നേരത്തെ നിർദ്ദേശിച്ചതാണെന്നും അദ്ദേഹം പറഞ്ഞു.
Post Your Comments