ബീജിംഗ് : ആയുസും ആരോഗ്യവും ഉണ്ടാകാന്‍ നല്ല ഭക്ഷണം കഴിക്കുകയും കൃത്യമായ വ്യായാമം ചെയ്യുകയും വേണമെന്നാണ് വിദഗ്ദര്‍ എല്ലാവരും ഒരുപോലെ പറയുന്നത്. മാത്രമല്ല ആരോഗ്യത്തിന് ഹാനികരമാകുന്ന ദു:ശീലങ്ങള്‍ ഒന്നും തന്നെ ഉണ്ടാകാനും പാടില്ല. എന്നാല്‍ ഇതിലൊന്നും ഒരു കാര്യവുമില്ലെന്ന് അവകാശപ്പെട്ട് എത്തിയിരിക്കുകയാണ് നൂറ് വയസുകാരനായ ചൈനയിലെ ജിന്‍ജിന്‍ സ്വദേശി ഴാങ് കെമിന്‍.
മദ്യപാനവും പുകവലിയും ആഗ്രഹിച്ച ഭക്ഷണം കഴിക്കുന്നതുമാണ് തന്റെ ദീര്‍ഘായുസിന്റെ രഹസ്യമെന്നാണ് ഴാങ് ഇംഗ്ലീഷ് ഓണ്‍ലൈന്‍ മാധ്യമമായ ലാന്‍ഡിബിളിനോട് വ്യക്തമാക്കിയത്. പുകവലിയും മദ്യപാനവും നല്ലതാണോ മോശമാണോയെന്ന് അറിയില്ലെന്നാണ് ഴാങ് പറയുന്നത്. മദ്യപാനവും പുകയില ഉപയോഗവും തന്റെ ജീവിതത്തിന്റെ പാഷനാണെന്നാണ് ഴാങ് പറയുന്നത്.
തന്റെ 20-മത്തെ വയസിലാണ് ഴാങ് പുകവലി ആരംഭിച്ചത്. 90മത്തെ വയസില്‍ മദ്യപാനത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. ജോലിസ്ഥലത്ത് വെച്ച് അപകടം സംഭവിച്ചാലോയെന്ന് കരുതിയാണ് ഇങ്ങനെ ചെയ്തതെന്ന് ഴാങ് പറയുന്നു. എന്നാല്‍ പുകവലി ഇപ്പോഴും തുടരുന്നുണ്ട്. കുറച്ച് കേഴ്‌വി കുറവും തലമുടികള്‍ നരച്ചുവെന്നതും ഒഴിച്ചാല്‍ മറ്റ് ആരോഗ്യപ്രശ്‌നങ്ങളൊന്നും തന്നെ ഴാങിനില്ല.
Post Your Comments