Latest NewsNewsInternational

പഗ്ഗ് നവജാത ശിശുവിനെ കണ്ടപ്പോള്‍ ; സമൂഹ മാധ്യമങ്ങളില്‍ വൈറലായ ചിത്രം

നവജാതശിശുവിനെ കണ്ടപ്പോഴുള്ള നായയുടെ സന്തോഷം ആണ് എല്ലാവരേയും അതിശയിപ്പിച്ചത്

നവജാതശിശുവിനെ സ്വാഗതം ചെയ്യുന്നത് നമ്മുടെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷമാണ്. എന്നാല്‍, നവജാതശിശുവിനെ കണ്ടപ്പോഴുള്ള ഒരു പഗ്ഗിന്റെ പ്രകടനമാണ് ഇപ്പോള്‍ ഓണ്‍ലൈനില്‍ വൈറല്‍. കൊറോണ വൈറസ് മഹാമാരി ആളുകളുടെ ജീവിതത്തില്‍ വലിയ മാറ്റമാണ് കൊണ്ടുവന്നിരിക്കുന്നത്. ആഘോഷങ്ങളും മറ്റും പാടെ മാറി. പുതിയ കുടുംബാംഗങ്ങളെ സ്വാഗതം ചെയ്യുന്ന രീതിയിലും വ്യത്യാസം വന്നു.

കെന്റക്കി കുടുംബം ഗ്ലാസ് വാതിലിന്റെ ഇരുവശത്തും നിന്ന് തങ്ങളുടെ കുടുംബത്തിലെ പുതിയ അതിഥിയെ സ്വാഗതം ചെയ്യുന്ന ചിത്രമാണ് ഇപ്പോള്‍ ഓണ്‍ലൈനിലെ സംസാര വിഷയം. മുത്തച്ഛന്‍ കുടുംബത്തിലെ ഏറ്റവും പുതിയ അംഗത്തെ കാണാന്‍ എത്തിയപ്പോള്‍ വളര്‍ത്തു നായയെയും ഒപ്പം കൊണ്ടു വന്നു. നവജാതശിശുവിനെ കണ്ടപ്പോഴുള്ള നായയുടെ സന്തോഷം ആണ് എല്ലാവരേയും അതിശയിപ്പിച്ചത്.

ട്വിറ്റര്‍ ഉപയോക്താവ് ബ്രിയാന ഹെയ്ന്‍സ് ആണ് മുത്തച്ഛന്‍ തന്റെ കസിന്റെ കുഞ്ഞിനെ കാണാന്‍ എത്തിയ രണ്ട് ഫോട്ടോകള്‍ ട്വിറ്ററില്‍ പങ്കുവെച്ചത്. കുഞ്ഞിനെ കാണാന്‍ മുത്തച്ഛന്‍ ”ഓസ്” എന്ന നായയെ ഉയര്‍ത്തിപ്പിടിക്കുന്ന ചിത്രമാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായത്. ട്വിറ്ററില്‍ മാത്രം ഈ ട്വീറ്റിന് ഒരു ദശലക്ഷത്തിലധികം ലൈക്കുകള്‍ ലഭിച്ചു. മുത്തച്ഛന് ജനിച്ച അതേ ദിവസം തന്നെ കുഞ്ഞ് ജനിച്ചതിനാല്‍ ആ ദിവസം അങ്ങേയറ്റം പ്രത്യേകതയുള്ളതാണെന്ന് ട്വീറ്റ് വൈറലായതോടെ ഹെയ്ന്‍സ് വിശദീകരിച്ചു.

shortlink

Related Articles

Post Your Comments

Related Articles


Back to top button