മുംബൈ: ബോളിവുഡ് നടി കങ്കണ റണാവത്തിന്റെ വീട് പൊളിക്കരുതെന്ന് ബോംബൈ ഹൈകോടതി ഉത്തരവ് നൽകിയിരിക്കുന്നു. വീട് പൊളിക്കാൻ ബ്രിഹൻ മുംബൈ കോർപറേഷൻ(ബിഎംസി) നൽകിയ നോട്ടീസ് ബോംബൈ ഹൈക്കോടതി റദ്ദാക്കിയിരിക്കുന്നത്. നടിയുടെ ഓഫീസ് കെട്ടിടം പൊളിച്ചുമാറ്റിയ ബിഎംസിയെ ഹൈക്കോടതി വിമർശിക്കുകയുണ്ടായി. കോർപറേഷന്റേത് പ്രതികാരനടപടിയാണ്. കെട്ടിടം പൊളിച്ചത് കാരണമുണ്ടായ നഷ്ടം കണക്കാക്കണം. വീട് പൊളിക്കാൻ കോർപറേഷന് അവകാശമില്ലെന്നും കോടതി നിരീക്ഷിച്ചു. മുംബൈ കോർപറേഷൻ പൊളിച്ച വീടിന്റെ ഭാഗങ്ങൾ നടിക്ക് പുനർ നിർമിക്കാമെന്നും കോടതി ഉത്തരവിട്ടു.
കഴിഞ്ഞ സെപ്റ്റംബറിലാണ് കങ്കണയുടെ വീട് പൊളിക്കാൻ കോർപറേഷൻ ഉത്തരവിട്ടത്. വീടിന്റെ ഒരു ഭാഗം പൊളിക്കുകയും ചെയ്തിരുന്നു.
Post Your Comments