MollywoodLatest NewsNewsEntertainment

തങ്കച്ചനെ കല്യാണം കഴിച്ചില്ലെങ്കില്‍ നിന്നെ ശരിയാക്കും; വിമർശനങ്ങളെക്കുറിച്ച്‌ അനുകുട്ടി

തങ്കച്ചനെ തേച്ചാലുണ്ടല്ലോ നിന്റെ ഇന്‍സ്റ്റഗ്രാം ഞങ്ങള്‍ പൂട്ടിക്കും

സീരിയലുകളില്‍ കൂടി പ്രേക്ഷകര്‍ക്ക് പരിചിതമായ താരമാണ് ഫ്ളവേഴ്സിലെ സ്റ്റര്‍മാജിക്കിലെ പ്രകടനത്തിലൂടെ ശ്രദ്ധ നേടിയ അനുകുട്ടി. അനുവും കോമഡി താരം തങ്കച്ചനും തമ്മിലുള്ള പ്രണയകഥ എല്ലാവരും കൊട്ടിഘോഷിച്ചിരുന്നു . ഇപ്പോള്‍ അതിനെകുറിച്ച്‌ അനുമോള്‍ തുറന്ന് പറഞ്ഞിരിക്കുകയാണ്, പ്രോഗ്രാമില്‍ പറയുന്ന പോലെ തങ്കച്ചനുമായി പ്രണയം ഒന്നുമില്ലെന്നും അദ്ദേഹം തനിക്ക് സഹോദരനെ പോലെയാണ്, ഷോയില്‍ വെറുതെ ക്രിയേറ്റ് ചെയ്തൊരു സ്റ്റോറി മാത്രമാണ് അതെന്നു അനു പറയുന്നു.

അനുവിന്റെ വാക്കുകള്‍ ഇങ്ങനെ..”എന്റെ നാട്ടുകാരനാണ് തങ്കച്ചന്‍ ചേട്ടന്‍, സ്റ്റര്‍മാജിക്കിലെ പരിപാടിക്ക് വേണ്ടി ഉണ്ടാക്കിയതാണ് ഞങ്ങള്‍ തമ്മിലുള്ള പ്രണയകഥ, അതൊരു ഓണ്‍സ്‌ക്രീന്‍ പരുപാടി മാത്രമാണ്. എങ്കിലും കുറേ പേരൊക്കെ അതിനെക്കുറിച്ച്‌ നെഗറ്റീവായി സംസാരിച്ചിട്ടുണ്ട്. ‘തങ്കച്ചനെ കല്യാണം കഴിച്ചില്ലെങ്കില്‍ നിന്നെ ശരിയാക്കും..’ എന്നൊക്കെ പലരും ഇന്‍സ്റ്റഗ്രാമില്‍ മെസേജ് അയച്ചു.

ഒരു വാലന്റൈന്‍സ് ഡേ എപ്പിസോഡില്‍ ഓഡിയന്‍സിനിടയില്‍ ഒരു പയ്യന്‍ എനിക്ക് ഒരു റോസാപ്പൂ കൊണ്ടു വന്നു. ആ എപ്പിസോഡില്‍ അത് രസകരമായി ചെയ്തു. പക്ഷേ, എപ്പിസോഡ് വന്നു കഴിഞ്ഞപ്പോള്‍, ‘തങ്കച്ചനെ തേച്ചാലുണ്ടല്ലോ നിന്റെ ഇന്‍സ്റ്റഗ്രാം ഞങ്ങള്‍ പൂട്ടിക്കും.’ എന്നൊക്കെ മെസേജുകള്‍ വന്നു. മറ്റു ചിലരുടെ ഉപദേശം വേറെയാണ്, ‘നിന്നെക്കാള്‍ ഇത്രയും പ്രായം കൂടിയ ഒരാളുമായുള്ള ഇത്തരം തമാശകള്‍ നിന്റെ ജീവിതം നശിപ്പിക്കും. ഭാവിയില്‍ ദോഷം ചെയ്യും. കല്യാണം കഴിക്കാന്‍ ആരും വരില്ല.’ എന്നൊക്കെയാണ് അവരുടെ ആവലാതി.

എന്റെ വീട്ടുകാര്‍ക്ക് അതില്‍ യാതൊരു പ്രശനവും ഇല്ല, തങ്കച്ചന്‍ ചേട്ടന് ഞാന്‍ അനിയത്തികുട്ടിയെ പോലെയാണ്, എനിക്ക് എന്റെ ചേട്ടനെപോലെയും, എന്റെ ചേട്ടനോടുള്ള എല്ലാ സ്വാതന്ത്ര്യവും ബഹുമാനവും തങ്കച്ചന്‍ ചേട്ടനോട് ഉണ്ട്” അനുമോള്‍ പറയുന്നു.

shortlink

Post Your Comments


Back to top button