Latest NewsNewsBollywoodEntertainment

‘ഇത് ഒരു സ്ത്രീയുടെ തിരഞ്ഞെടുപ്പ്’ 34-ാം വയസ്സില്‍ അണ്ഡം ശീതീകരിച്ചുവച്ചു; എപ്പോള്‍ വേണമെങ്കിലും അമ്മയാകാം, അതെന്റെ തീരുമാനമാണ്

ചിലപ്പോഴെങ്കിലും സ്ത്രീകള്‍ മറക്കുന്ന ഒരു കാര്യമുണ്ട്. അവര്‍ക്കും ജീവിതത്തിലെ നിര്‍ണായക തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുമെന്ന്.

സമൂഹ മാധ്യമങ്ങളിൽ ഇപ്പോൾ ചർച്ച 3 ഇഡിയറ്റ്‌സ് എന്ന ചിത്രത്തില്‍ കരീന കപൂറിന്റെ സഹോദരിയുടെ വേഷത്തിലെത്തിയ നടി മോന സിങിന്റെ വാക്കുകളാണ്. വിവാഹം കഴിഞ്ഞെങ്കിലും ഉടന്‍ കുട്ടികള്‍ വേണ്ട എന്ന തീരുമാനത്തിലാണ് നടി. ഇതിന്റെ ഭാഗമായി തന്റെ അണ്ഡം ഭാവിയിലേക്ക് ശീതീകരിച്ചു സൂക്ഷിക്കാന്‍ തീരുമാനിച്ചിരിക്കുകയാണ് താരം.തന്റെ തീരുമാനത്തില്‍ തെല്ലും ഖേദമില്ലെന്നും പശ്ചാത്താപമില്ലെന്നും അവര്‍ പറയുന്നു.

‘ഇത് ഒരു സ്ത്രീയുടെ തിരഞ്ഞെടുപ്പ്’ എന്നെഴുതിയ പ്ലക്കാര്‍ഡുമായി കഴിഞ്ഞ ദിവസം സമൂഹമാധ്യമത്തില്‍ പ്രത്യക്ഷപ്പെട്ട മോന സിങ് 43-ാം വയസ്സില്‍ ഐവിഎഫിലൂടെ അമ്മയായ ഫറാ ഖാന് നന്ദിയും പറഞ്ഞു. അമ്മയാകാന്‍ തനിക്ക് മടിയില്ലെന്നും എന്നാല്‍ അതിനുള്ള സമയം ആകുമ്പോള്‍ മാത്രം മാതൃത്വത്തെ ആശ്ലേഷിക്കാനാണ് തീരുമാനമെന്നുമാണ് മോന പറയുന്നത്.

read  also:എനിക്ക് ഈ യുവാവിനോട് ദേഷ്യം ഒന്നും ഇല്ല, പക്ഷെ എന്റെ സ്ഥാനത്ത് നിങ്ങള്‍ ആയിരുന്നെങ്കില്‍ എങ്ങനെ പ്രതികരിച്ചേനെ; പരിഹസിച്ച യുവാവിനെതിരെ പേളി

”ചിലപ്പോഴെങ്കിലും സ്ത്രീകള്‍ മറക്കുന്ന ഒരു കാര്യമുണ്ട്. അവര്‍ക്കും ജീവിതത്തിലെ നിര്‍ണായക തീരുമാനങ്ങള്‍ എടുക്കാന്‍ കഴിയുമെന്ന്. അമ്മയാകുക എന്നതു വെല്ലുവിളി നിറഞ്ഞ ഒരു ജോലിയാണ്. അതിനു പാകമാകേണ്ടതുണ്ട്. അതുവരെ കാത്തിരിക്കുക എന്നതാണ് ഒരു സ്ത്രീക്ക് ചെയ്യാവുന്ന ഏറ്റവും നല്ല കാര്യം. 34-ാം വയസ്സില്‍ തന്നെ അണ്ഡം ശീതീകരിച്ചുവച്ചതിനാല്‍ എനിക്ക് എപ്പോള്‍ വേണമെങ്കിലും അമ്മയാകാം. അതെന്റെ തീരുമാനമാണ്. എന്റെ മാത്രം തീരുമാനം” മോന പറയുന്നു.

കഴിഞ്ഞ വര്‍ഷം ഡിസംബര്‍ 27 നായിരുന്നു സുഹൃത്ത് ശ്യാം രാജഗോപാലനെ ഹിന്ദു ആചാരപ്രകാരം മോന വിവാഹം കഴിച്ചത്.

shortlink

Post Your Comments


Back to top button