KeralaLatest NewsNews

സിപിഎമ്മിലെ ഇരുവിഭാഗങ്ങൾ തമ്മിൽ കൊല്ലത്ത് സംഘർഷം; ഒരാൾക്ക് പരിക്ക്

കൊല്ലം : കൊല്ലത്ത് സിപിഎമ്മിലെ ഇരുവിഭാഗങ്ങൾ തമ്മിൽ സംഘർഷം. ഏറ്റുമുട്ടലിനിടെ ഒരാളുടെ തല പൊട്ടി. വിമത വിഭാഗത്തിലെ ആളുടെ തലയ്ക്കാണ് അടിയേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ഏഴുപേരെ അറസ്റ്റു ചെയ്തു.

ചൊവ്വാഴ്ച രാത്രി പതിനൊന്ന് മണിയോടെയാണ് സംഭവം നടന്നത്. കോട്ടാത്തല പടിഞ്ഞാറ് വാർഡിൽ സി.പി.എം ഏരിയ കമ്മിറ്റി അംഗത്തിനെതിരെ വിമത സ്ഥാനാർത്ഥി മത്സരിക്കുന്നതുമായി ബന്ധപ്പെട്ട് പ്രശ്നങ്ങളാണ് കൂട്ടയടിയിൽ കലാശിച്ചത്. തർക്കത്തിന്റെ ഭാഗമായി പൊലീസ് നിരീക്ഷണവും ഏർപ്പെടുത്തിയിരുന്നു.

രാത്രിയിൽ ഇരുവിഭാഗങ്ങളിലും ഉൾപ്പെട്ടവർ വയലിൽക്കട ഭാഗത്തുവച്ച് വാക്കേറ്റത്തിലും സംഘർഷത്തിലുമായി. പ്രദേശവാസിയായ വിപിന്റെ തലയ്ക്ക് കമ്പിവടികൊണ്ട് അടിച്ചു. വിമത വിഭാഗത്തിൽ ഉൾപ്പെട്ട ആളാണ് വിപിൻ. പിന്നീട് നടന്ന സംഘർഷത്തിൽ ഇരു വിഭാഗത്തിലുള്ളവർക്കും പരിക്കേറ്റു. പൊലീസ് സ്ഥലത്തെത്തിയാണ് പ്രശ്നങ്ങൾക്ക് പരിഹാരം ഉണ്ടാക്കിയത്. വിപിൻ, രഞ്ജിത്ത്, ഷൈനു എന്നിവരാണ് പരിക്കേറ്റ വിമത വിഭാഗക്കാർ. ലാലു, ജയചന്ദ്രൻ, അജയകുമാർ എന്നിവരും അറസ്റ്റിലായിട്ടുണ്ട്.

 

shortlink

Related Articles

Post Your Comments

Related Articles


Back to top button