എല്ലാ വര്‍ഷാവസാനവും ആ വര്‍ഷത്തെ ഏറ്റവും മികച്ച വാക്കിനെ ഭാഷാനിഘണ്ടുക്കള്‍ ‘വേഡ് ഓഫ് ദ ഇയര്‍’ ആയി തിരഞ്ഞെടുക്കാറുണ്ട്. ഇക്കൊല്ലം ഒരു വാക്കിനായി വേഡ് ഓഫ് ദ ഇയര്‍ കൊടുക്കാന്‍ സാധിക്കാത്ത നിലയിലാണ് കാര്യങ്ങള്‍. ദ കോളിന്‍സ് ഡിക്ഷണറി തങ്ങളുടെ ഈ വര്‍ഷത്തെ പദമായി പ്രഖ്യാപിച്ചത് ‘ലോക്ഡൗണ്‍’ ആണ്.
കഴിഞ്ഞ വര്‍ഷം ഓക്‌സ്ഫോര്‍ഡിന്റെ ശ്രേഷ്ഠപദം ‘ക്‌ളൈമറ്റ് എമര്‍ജന്‍സി’യും അതിനു മുമ്പുള്ള വര്‍ഷത്തെ പദം ‘ടോക്‌സിക്കു’മായിരുന്നു. ജനുവരിയിലെ ‘ബുഷ്ഫയര്‍’, മാര്‍ച്ചിലെ ‘കൊറോണ വൈറസ്’, ജൂണിലെ ‘ബ്‌ളാക് ലൈവ്‌സ് മാറ്റര്‍’, ആഗസ്റ്റിലെ ‘മെയില്‍-ഇന്‍’ തുടങ്ങിയ പുതുവാക്കുകള്‍ 2020-ല്‍ ധാരാളമുണ്ടായിരുന്നു. ഈ വര്‍ഷം പിറവി കൊണ്ട വാക്കുകളുടെ നീണ്ട ലിസ്റ്റ് പുറത്തു വിട്ടു കൊണ്ട് ഒരു വാക്കിനായി വേഡ് ഓഫ് ദ ഇയര്‍ കൊടുക്കാന്‍ സാഹചര്യം അനുകൂലമല്ലാതായിരിക്കുകയാണെന്നാണ് ഓക്‌സ്‌ഫോര്‍ഡ് ഡിക്ഷണറി വ്യക്തമാക്കുന്നത്.
” ലോകം ഏറ്റവും കൂടുതല്‍ ഇംഗ്‌ളീഷ് പദങ്ങള്‍ ആവര്‍ത്തിച്ചുരിച്ച വര്‍ഷം, ഭാഷയ്ക്ക് ദ്രുതഗതിയിലുള്ള പുരോഗതി കൈവരിച്ച വര്‍ഷം തുടങ്ങിയ പ്രത്യേകതകള്‍ 2020 ന് ഉണ്ട്. അതിനാല്‍ത്തന്നെ ഒരു പദത്തെ മാത്രം ശ്രേഷ്ഠതയിലേക്ക് ഉയര്‍ത്തുന്നതില്‍ അര്‍ഥമില്ല” – ഓക്‌സ്ഫഡ് ഡിക്ഷണറിയുടെ അണിയറപ്രവര്‍ത്തകര്‍ സൂചിപ്പിക്കുന്നു.
Post Your Comments