Latest NewsNewsInternational

അനധികൃത പാര്‍ക്കിംഗ് റിപ്പോര്‍ട്ട് ചെയ്യുന്നവര്‍ക്ക് പാരിതോഷികം

മറ്റ് വാഹനങ്ങള്‍ക്കും ഒരു തടസ്സമാണ് ഈ അനധികൃത പാര്‍ക്കിംഗ്

നിയമവിരുദ്ധമായ പാര്‍ക്കിംഗ് തിരക്കേറിയ നഗരങ്ങളില്‍ ഒരു വലിയ പ്രശ്‌നമാണ്. പിഴ ഈടാക്കുന്നുണ്ടെങ്കിലും, ആളുകള്‍ ഇപ്പോഴും ഈ നിയമ ലംഘനം നടത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. എമര്‍ജന്‍സി കേസുകളുമായി എത്തുന്ന മറ്റ് വാഹനങ്ങള്‍ക്കും ഒരു തടസ്സമാണ് ഈ അനധികൃത പാര്‍ക്കിംഗ്.

ഇത്തരം സംഭവങ്ങള്‍ ഒഴിവാക്കാനായി ഇതുപോലുള്ള നിയമവിരുദ്ധമായ പാര്‍ക്കിംഗ് റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രോത്സാഹിപ്പിക്കുന്നതിനും, പാര്‍ക്കിംഗ് നിയമലംഘനത്തിന്റെ പിഴയുടെ ഒരു ഭാഗം ഇത് റിപ്പോര്‍ട്ട് ചെയ്യുന്ന വ്യക്തിയ്ക്ക് പാരിതോഷികമായി നല്‍കാനുള്ള ബില്‍ നിര്‍ദ്ദേശിച്ചിരിക്കുകയാണ് ന്യൂയോര്‍ക്ക് സിറ്റി എന്നാണ് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.

അനധികൃത പാര്‍ക്കിംഗ് പിഴ 115 ഡോളറില്‍ നിന്ന് 175 ഡോളറായി ഉയര്‍ത്തും, കൂടാതെ നിയമവിരുദ്ധമായ പാര്‍ക്കിംഗ് റിപ്പോര്‍ട്ട് ചെയ്യുന്ന വ്യക്തിക്ക് ആകെ പിഴയുടെ 25 ശതമാനം നല്‍കാനുമാണ് ബില്‍ വ്യക്തമാക്കുന്നത്. ബ്രൂക്ലിന്‍ സിറ്റി കൗണ്‍സില്‍മാന്‍ സ്റ്റീഫന്‍ ലെവിന്‍ പ്രത്യേക തരം നിയമവിരുദ്ധ പാര്‍ക്കിംഗ് പെരുമാറ്റത്തെ അഭിസംബോധന ചെയ്യാനാണ് ബില്‍ അവതരിപ്പിച്ചത്. യഥാര്‍ത്ഥത്തില്‍ മറ്റുള്ളവര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നതും അപകടകരമായ തരത്തിലുള്ള പാര്‍ക്കിംഗിനായുള്ളതാണ് ഇതെന്ന് ലെവിന്‍ വ്യക്തമാക്കി. ബില്ലിന് ഇനിയും അംഗീകാരം ലഭിച്ചിട്ടില്ല.

shortlink

Related Articles

Post Your Comments

Related Articles


Back to top button