ന്യൂഡൽഹി : മുംബൈ ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച സൈനികർക്ക് അദരവർപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. രാജ്യം എന്നും നിങ്ങളോട് കടപ്പെട്ടിരിക്കുമെന്നും അമിത് ഷാ പറഞ്ഞു. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹം ആദരവർപ്പിച്ചത്.
മുംബൈ ഭീകരാക്രമണത്തിൽ ജീവൻ നഷ്ടമായ എല്ലാവർക്കും ആദരവർപ്പിക്കുന്നു. കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുന്നു. മുംബൈയിൽ ഭീകരരെ നേരിട്ടതിനെ തുടർന്ന് ജീവൻ നഷ്ടമായ ധീര സൈനികർക്ക് പ്രത്യേകം ആദരവർപ്പിക്കുന്നു. നിങ്ങളുടെ ധീരതയിലും, ജീവത്യാഗത്തിലും രാജ്യം എന്നും നിങ്ങളോട് കടപ്പെട്ടിരിക്കുന്നു- അമിത് ഷാ ട്വീറ്റ് ചെയ്തു.
അമിത് ഷായ്ക്ക് പുറമേ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദും സൈനികർക്ക് ആദരവർപ്പിച്ചിട്ടുണ്ട്. രാജ്യത്തിനായി ഭീകരർക്കെതിരെ പോരാടിയ സൈനികരുടെ ധീരതയ്ക്കു മുൻപിൽ പ്രണമിക്കുന്നു. ഏറ്റുമുട്ടലിൽ വീരമൃത്യുവരിച്ച സൈനികർക്ക് ആദരാജ്ഞലികൾ അർപ്പിക്കുന്നുവെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു.
Post Your Comments