Latest NewsNewsSaudi ArabiaGulf

വിദേശകാര്യ മന്ത്രി എസ്. ജയ്‍ശങ്കറും ശൈഖ് മുഹമ്മദ് ബിന്‍ സായിദുo തമ്മിൽ ചർച്ച നടത്തി

ത്രിരാഷ്‍ട്ര സന്ദര്‍ശനത്തിന്റെ ഭാഗമായി യുഎഇയിൽ വന്ന കേന്ദ്ര വിദേശകാര്യ മന്ത്രി എസ്. ജയ്‍ശങ്കര്‍, അബുദാബി കിരീടാവകാശിയും യുഎഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാണ്ടറുമായ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്‍യാനുമായി കൂടിക്കാഴ്‍ച നടത്തി. ഇന്ത്യക്കും യുഎഇക്കും ഇടയിലുള്ള തന്ത്രപ്രധാനമായ നയതന്ത്ര ബന്ധത്തെക്കുറിച്ചും പരസ്‍പര സഹകരണം കൂടുതല്‍ ശക്തമാക്കുന്നതിനെക്കുറിച്ചും ഇരു നേതാക്കളും ചര്‍ച്ച നടത്തി.

ബുധനാഴ്‍ച അബുദാബിയിലെത്തിയ എസ്. ജയ്‍ശങ്കര്‍, പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ആശംസകള്‍ ശൈഖ് മുഹമ്മദിനെ അറിയിച്ചു. പ്രധാനമന്ത്രിക്കും ഇന്ത്യയിലെ ജനങ്ങള്‍ക്കും ശൈഖ് മുഹമ്മദും തന്റെ ആശംസകള്‍ കൈമാറി. കൊവിഡ് വ്യാപനം, മഹാമാരിയെ പിടിച്ചുകെട്ടുന്നതിനും പ്രതിരോധിക്കുന്നതിനും പരസ്‍പര സഹകരണത്തിന്റെ പ്രധാന്യം തുടങ്ങിയവയും ചര്‍ച്ചയില്‍ വിഷയമായി.

shortlink

Related Articles

Post Your Comments

Related Articles


Back to top button