നോയിഡ: പിറന്നാൾ ദിവസം നോയിഡയിലെ സെക്ടർ 18 ൽ 12 കാരനെ വീട്ടിൽ തൂങ്ങി മരിച്ചു. നവംബർ 24 ബുധനാഴ്ചയായിരുന്നു സംഭവം നടന്നതെന്ന് അഡീഷണൽ ഡെപ്യൂട്ടി കമ്മീഷണർ (എഡിസിപി) റൺവിജയ് സിംഗ് പറഞ്ഞു. രക്ഷിതാക്കൾ ദേഷ്യപ്പെട്ടതിനെ തുടർന്ന് കുട്ടി ആത്മഹത്യ ചെയ്തതാകാമെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
പിറന്നാൾ ദിനത്തിൽ കുട്ടിയെ മരിച്ചനിലയിൽ കണ്ടെത്തിയതായി നവംബർ 24ന് ഞങ്ങൾക്ക് വിവരം ലഭിച്ചു. കുട്ടിയോട് രക്ഷിതാക്കൾ ദേഷ്യപ്പെട്ടതിനെ തുടർന്ന് ആത്മഹത്യ ചെയ്തതാകാമെന്നാണ് കരുതുന്നത്. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. സിംഗ് പറഞ്ഞു.
Post Your Comments