Latest NewsIndiaNews

രാജ്യം നിങ്ങളോട് കടപ്പെട്ടിരിക്കുന്നു, എന്നും ഓർക്കും; മുംബൈ ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച സൈനികർക്ക് ആദരവർപ്പിച്ച് അമിത് ഷാ

മുംബൈ ഭീകരാക്രമണത്തിൽ വീരമൃത്യുവരിച്ച സൈനികർക്ക് ആദരവർപ്പിച്ച് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. മുംബൈയിൽ ഭീകരരെ നേരിട്ടതിനെ തുടർന്ന് ജീവൻ നഷ്ടമായ സൈനികരെ രാജ്യം എന്നും ഓർമിക്കുമെന്ന് അമിത് ഷാ ട്വീറ്റ് ചെയ്തു.

നിങ്ങളുടെ ജീവത്യാഗം രാജ്യം എല്ലായ്‌പ്പോഴും ഓർമിക്കും. മുംബൈ ഭീകരാക്രമണത്തിൽ ജീവൻ നഷ്ടമായ എല്ലാവർക്കും ആദരവർപ്പിക്കുന്നു. കുടുംബാംഗങ്ങളുടെ ദു:ഖത്തിൽ പങ്കുചേരുന്നു. മുംബൈയിൽ ഭീകരരെ നേരിട്ടതിനെ തുടർന്ന് ജീവൻ നഷ്ടമായ ധീര സൈനികർക്ക് പ്രത്യേകം ആദരവർപ്പിക്കുന്നു. നിങ്ങളുടെ ധീരതയിലും, ജീവത്യാഗത്തിലും രാജ്യം എന്നും നിങ്ങളോട് കടപ്പെട്ടിരിക്കുന്നു- അമിത് ഷാ ട്വീറ്റ് ചെയ്തു.

അമിത് ഷായ്ക്ക് പുറമേ കേന്ദ്രമന്ത്രി രവിശങ്കർ പ്രസാദും സൈനികർക്ക് ആദരവർപ്പിച്ചിട്ടുണ്ട്. മുംബൈ ഭീകരാക്രമണത്തിൽ രാജ്യത്തിനായി ഭീകരർക്കെതിരെ പോരാടിയ സൈനികരുടെ ധീരതയ്ക്കു മുൻപിൽ പ്രണമിക്കുന്നുവെന്നാണ് രവിശങ്കർ പ്രസാദ് ട്വീറ്റ് ചെയ്തത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button