ഹൈദരാബാദിലെ ഉസ്മാനിയ യൂണിവേഴ്സിറ്റിയില്‍ അതിക്രമിച്ച് കയറിയതിന് ബിജെപി എംപി തേജസ്വി സൂര്യക്കെതിരെ പോലീസ് കേസെടുത്തു. അനുവാദമില്ലാതെയാണ് യൂണിവേഴ്സിറ്റി കോമ്പൌണ്ടില്‍ പ്രവേശിച്ചെന്ന യൂണിവേഴ്സിറ്റി അധികൃതരുടെ പരാതിയെ തുടര്‍ന്നാണ് കേസെടുത്തിരിക്കുന്നത്. ബംഗളൂരു സൌത്ത് എംപിയും യുവമോര്‍ച്ച ദേശീയ പ്രസിഡന്‍റുമാണ് തേജസ്വി സൂര്യ.
ഐപിസിയിലെ സെക്ഷന്‍ 447 പ്രകാരമാണ് കേസ് ചാർജ് ചെയ്തിരിക്കുന്നത്. അനുവാദമില്ലാതെ യൂണിവേഴ്സിറ്റി കോമ്പൌണ്ടില്‍ പ്രവേശിച്ച് വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്തു എന്നായിരുന്നു പരാതി. കാമ്പസില്‍ പ്രവേശിച്ച് രാഷ്ട്രീയ പ്രസംഗം നടത്തിയതിന് വൈസ്ചാന്‍സലറുടെ നിര്‍ദേശ പ്രകാരമാണ് പരാതി നല്‍കിയതെന്ന് യൂണിവേഴ്സിറ്റി രജിസ്ട്രാര്‍ ഗോപാല്‍ റെഡ്ഡി പറഞ്ഞു.
Post Your Comments