കേന്ദ്ര സര്‍ക്കാരിന്റെ തൊഴിലാളി വിരുദ്ധ നടപടികൾക്കെതിരെ ഇന്ന് അർധരാത്രി മുതൽ നാളെ അർധരാത്രി വരെ രാജ്യത്ത് സംയുക്ത ട്രേഡ് യൂണിയന്റെ ആഭിമുഖ്യത്തിൽ ദേശീയ പണിമുടക്ക് നടത്തപ്പെടും. എ.ഐ.ടി.യു.സി, എ.ഐ.സി.സി.ടി.യു, സി.ഐ.ടി.യു, എ.ഐ.ടി.യു.സി, ടി.യു.സി.സി, ഐ.എന്‍.ടി.യു.സി, എച്ച്.എം.എസ്, എസ്.ഇ.ഡബ്ല്യൂ.എ, എല്‍.പി.എഫ്, യു.ടി.യു.സി എന്നീ പത്ത് ദേശീയ ട്രേഡ് യൂണിയന് സംഘടനകളാണ് പണിമുടക്കിന് ആഹ്വാനം ചെയ്തിരിക്കുന്നത്. ഇവര്‍ക്ക് പിന്തുണയുമായി സംസ്ഥാനത്തെ 13 തൊഴിലാളി സംഘടനകളും പണിമുടക്കിൽ അണിചേരും. സംസ്ഥാനത്ത് ഒന്നര കോടിയിലേറെ ജനങ്ങൾ പങ്കാളികളാകുമെന്ന് സംയുക്ത സമരസമിതി അറിയിക്കുകയും ചെയ്തു.
Post Your Comments