പാറ്റ്ന: ആര്‍ജെഡി നേതാവ് ലാലു പ്രസാദ് യാദവിനെതിരെ ആരോപണവുമായി ബിജെപി നേതാവ് സുശീല്‍ കുമാര്‍ മോദി. ബിഹാറില്‍ നിതീഷ്കുമാര്‍ സര്‍ക്കാരിനെ താഴെയിറക്കാന്‍ ലാലു പ്രസാദ് യാദവ് ശ്രമിച്ചുവെന്നാണ് സുശീല്‍ കുമാര്‍ മോദിയുടെ ആരോപണം. കാലിത്തീറ്റ കുംഭകോണക്കേസില്‍ ശിക്ഷയനുഭവിക്കുന്ന ലാലു എന്‍ഡിഎയിലെ എംഎല്‍എമാരെ ഫോണില്‍വിളിച്ച് മന്ത്രിപദവി വാഗ്ദാനം ചെയ്തുവെന്ന് ട്വിറ്ററിലൂടെയാണു സുശീല്‍ മോദി ആരോപിച്ചത്. ഇക്കാര്യത്തെക്കുറിച്ചു ചോദിക്കാന്‍ താന്‍ ഫോണ്‍ ചെയ്തപ്പോള്‍ ലാലുവാണ് എടുത്തത്. ജയിലില്‍ക്കിടന്ന് ഇത്തരം വൃത്തികെട്ട രീതി പിന്തുടരരുതെന്നും അതു വിജയിക്കില്ലെന്നും താന്‍ പറഞ്ഞുവെന്നും സുശീല്‍ മോദി പറയുന്നു. എംഎല്‍എമാരെ വിളിച്ചതിന്റെ നന്പറും സംഭാഷണത്തിന്റെ ശബ്ദരേഖയും ഒപ്പം ട്വിറ്ററില്‍ പരസ്യപ്പെടുത്തിയിട്ടുണ്ട്.
Read Also: അവകാശങ്ങളുള്ള മൃഗങ്ങള്‍ ആണ് സ്ത്രീകള്‍; പരസ്യപ്രസ്താവനയുമായി നെതന്യാഹു; വിവാദം
എന്നാൽ സ്പീക്കര്‍ തെരഞ്ഞെടുപ്പില്‍ മഹാസഖ്യത്തിന്റെ സ്ഥാനാര്‍ഥികള്‍ക്ക് അനുകൂലമായി വോട്ട് ചെയ്യണമെന്നാണു ലാലു എംഎല്‍എമാരോട് ആവശ്യപ്പെട്ടത്. ട്വിറ്റില്‍ സുശീല്‍ മോദി നല്കിയ ഫോണ്‍ നന്പര് ലാലു പ്രസാദിന്റെ സഹായി ഇര്ഫാന് അന്സാരിയുടേതാണെന്നു ടൈംസ് ഓഫ് ഇന്ത്യ സ്ഥിരീകരിച്ചു. സുശീല്‍ മോദിയുടെ ട്വീറ്റ് പുറത്തുവന്നശേഷം ഈ ഫോണ്‍നന്പര്‍ സ്വിച്ച്ഓഫ് ആണ്. കാലിത്തീറ്റക്കേസില്‍ ശിക്ഷയനുഭവിക്കുന്ന ലാലുവിനെ ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് റാഞ്ചിയിലെ രാജേന്ദ്ര ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ കഴിയാനാണ് അനുവദിച്ചിരിക്കുന്നത്. സഹായിയായി ഇര്‍ഫാനെയും അനുവദിച്ചിട്ടുണ്ട്.
Post Your Comments