Latest NewsIndia

‘ചായക്കാരന്‍’ ഇന്ത്യയുടെ മൂവര്‍ണ്ണകൊടിയെ കാവിനിറത്തിലേക്ക് മാത്രമായി മാറ്റുകയാണ്, നമ്മൾ അതിനെ ചെറുക്കണം: ട്വീറ്റിൽ വിശദീകരണവുമായി ശശി തരൂർ

ഒരു ചായപ്പാത്രത്തില്‍ നിന്നും അരിപ്പയില്‍ പകരുന്ന ത്രിവര്‍ണ പതാകയുടെ നിറത്തിലുളള ചായ പുറത്തേക്ക് വരുമ്പോള്‍ കാവി നിറമായി മാറുന്നതാണ് ചിത്രം.

ദില്ലി: ട്വിറ്ററില്‍ പങ്കുവെച്ച ചായ ചിത്ര വിവാദമായതോടെ വിശദീകരണവുമായി കോണ്‍ഗ്രസ് നേതാവും തിരുവനന്തപുരം എംപിയുമായ ശശി തരൂര്‍ രംഗത്ത്.ലിയ പ്രതികരണമാണ് തരൂരിന്റെ ഈ ട്വീറ്റിന് ലഭിച്ചത്. ഒരു ചായപ്പാത്രത്തില്‍ നിന്നും അരിപ്പയില്‍ പകരുന്ന ത്രിവര്‍ണ പതാകയുടെ നിറത്തിലുളള ചായ പുറത്തേക്ക് വരുമ്പോള്‍ കാവി നിറമായി മാറുന്നതാണ് ചിത്രം. കോണ്‍ഗ്രസ് പാര്‍ട്ടിയുടെ പതാകയിലും ത്രിവര്‍ണമുണ്ട്. ഇത് സൂചിപ്പിച്ച്‌ കോണ്‍ഗ്രസ് കാവിവല്‍ക്കരിക്കപ്പെടുന്നു എന്നാണോ തരൂര്‍ പറയാനുദ്ദേശിക്കുന്നത് എന്ന് ചര്‍ച്ച ഉയര്‍ന്നു.

കോണ്‍ഗ്രസില്‍ നിന്നും നേതാക്കളുടേയും അണികളുടേയും ബിജെപിയിലേക്കുളള കൂടുമാറ്റം പല സംസ്ഥാനങ്ങളിലും വ്യാപകമാണ്. ഇതാണോ തരൂര്‍ പറയാനുദ്ദേശിക്കുന്നത് എന്നും ചോദ്യങ്ങള്‍ ഉയര്‍ന്നു. ചിത്രം സോഷ്യല്‍ മീഡിയയില്‍ വലിയ ചര്‍ച്ച ആയതിന് പിന്നാലെ വിശദീകരണവുമായി ശശി തരൂര്‍ തന്നെ രംഗത്ത് വന്നിരിക്കുകയാണ്. ചായക്കാരന്‍ ഇന്ത്യയുടെ മൂവര്‍ണ്ണക്കൊടി കാവിനിറത്തിലേക്ക് മാറ്റുന്നു എന്നതാണ് ചിത്രം പങ്കുവെച്ചതിലൂടെ ഉദ്ദേശിച്ചതെന്ന് ശശി തരൂര്‍ വിശദീകരിച്ചു.

read also: അവിടെപ്പോയി അടിക്കുക എന്ന ഡോവലിന്റെ ശത്രു നിവാരണ തന്ത്രത്തില്‍ ആകെ തകർന്ന് പാക്കിസ്ഥാന്‍ : ഔദ്യോഗികവും അനൗദ്യോഗികവുമായി നേരിട്ട പ്രഹരങ്ങൾ അനവധി

”എന്റെ ട്വീറ്റിന്റെ അര്‍ത്ഥത്തിന് ചിലര്‍ ആര്‍‌.എസ്‌.എസ് അനുകൂല വ്യാഖ്യാനം നല്‍കുന്നുവെന്നത് ഏറെ അസഹനീയമാണ്. അഭിനവ് കഫാരെ എന്ന കലാകാരനെ എനിക്കറിയില്ല, പക്ഷെ ഞാന്‍ ഇത് പോസ്റ്റു ചെയ്തിന് കാരണം ചായക്കാരന്‍ ഇന്ത്യയുടെ മൂവര്‍ണ്ണകൊടിയെ കാവിനിറത്തിലേക്ക് മാത്രമായി മാറ്റുകയാണ്, നമ്മള്‍ അതിനെ ശക്തമായി ചെറുക്കണം. അതു തന്നെയാണ് എന്റെ പുസ്തകങ്ങള്‍ നല്‍കുന്ന സന്ദേശവും!- എന്ന് തരൂര്‍ വ്യക്തമാക്കുന്നു.

shortlink

Related Articles

Post Your Comments

Related Articles


Back to top button