ഡെറാഡൂണ്‍: കൊറോണ വൈറസ് രോഗ വ്യാപനത്തിന്റെ സാഹചര്യത്തിൽ നിയന്ത്രണങ്ങള്‍ കടുപ്പിച്ച് ഡെറാഡൂണ്‍. ഈ ഞായറാഴ്ച മുതല്‍ എല്ലാ ഞായറാഴ്ചയിലും ലോക്ക്ഡൗണ്‍ ഏര്‍പ്പെടുത്താന്‍ ഡെറാഡൂണ്‍ ജില്ലാ മജിസ്‌ട്രേറ്റ് ഉത്തരവ് നൽകിയിരിക്കുന്നു. ഞായാറാഴ്ചകളില്‍ മാര്‍ക്കറ്റുകളും വാഹനങ്ങളും എല്ലാം അണുവിമുക്തമാക്കണം. നിര്‍ദേശങ്ങള്‍ കര്‍ശനമായി പാലിക്കണമെന്നും ഉത്തരവില്‍ വ്യക്തമാകുന്നു.
ഞായറാഴ്ചകളില്‍ അവശ്യസര്‍വീസുകള്‍ക്ക് മാത്രമെ അനുമതിയുള്ളു. മെഡിക്കല്‍ ഷോപ്പുകള്‍, പച്ചക്കറി, പഴവര്‍ഗക്കട, പെട്രോള്‍ പമ്പ്, പാല്‍, തുടങ്ങിയവയ്ക്ക് മാത്രമെ തുറക്കാന്‍ അനുമതിയുള്ളു.
ഉത്സവകാലമായതിനാല്‍ ഞായറാഴ്ചകളിലെ ലോക്ക്ഡൗണില്‍ ഇളവുകള്‍ വരുത്തിയിരുന്നു. എന്നാല്‍ ഡെറാഡൂണില്‍ കോവിഡ് രോഗികളുടെ എണ്ണം കുത്തനെ ഉയരുന്ന സാഹചര്യത്തിലാണ് നിയന്ത്രണങ്ങള്‍ കടുപ്പിക്കാനുള്ള തീരുമാനം എടുത്തിരിക്കുന്നത്.
Post Your Comments