റിയാദ്: സൗദിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 476 കൊറോണ വൈറസ് രോഗികള്‍ രോഗ മുക്തരായി . 14 കോവിഡ് രോഗികള്‍ മരണപ്പെടുകയും 236 പുതിയ രോഗബാധ സ്ഥിരീകരിക്കുകയും ചെയ്തു. മുന്‍ ദിവസങ്ങളെ അപേക്ഷിച്ച് ഇന്ന് പുതിയ കേസുകളുടെ എണ്ണത്തില്‍ അല്പം വര്‍ധനവും മരണത്തില്‍ കുറവുമാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
നിലവില്‍ 5,455 രോഗികളാണ് രാജ്യത്ത് നിലവില്‍ വിവിധ ആശുപത്രികളില്‍ ചികിത്സയില്‍ കഴിയുന്നത്. ഇവരില്‍ 724 രോഗികള്‍ അതീവ ഗുരുതരാവസ്ഥയിലുമാണ് ഉള്ളത്.
Post Your Comments