Latest NewsNewsIndia

അധികാരത്തിൽ വന്നാൽ അഭയാർത്ഥികളെ എല്ലാം പുറത്താക്കും; വാഗ്ദാനവുമായി ബി ജെ പി

ഹൈദരാബാദ് : തെലങ്കാനയിൽ അനധികൃതമായി കയറി താമസിക്കുന്ന അഭയാർത്ഥികളെ പുറത്താക്കുമെന്ന് ബിജെപി എംപി. ഹൈദരാബാദ് കോർപ്പറേഷനിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പിൽ അധികാരം കിട്ടിയാൽ നഗരത്തിൽ അനധികൃതമായി താമസിക്കുന്ന ബംഗ്ലാദേശികൾ, പാകിസ്ഥാനികൾ, റോഹിംഗ്യകൾ എന്നിവരെ ഉടൻ തുരത്തുമെന്നാണ് തെലങ്കാന ബിജെപി മേധാവി ബന്ദി സഞ്ജയുടെ വാഗ്ദ്ധാനം .

ഇവരെ നുഴഞ്ഞുകയറ്റക്കാർ എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചിരിക്കുന്നത്. അനധികൃത മാർഗങ്ങളിലൂടെ ഇവിടെ സ്ഥിര താമസമാക്കിയവരുടെ വോട്ടുകൾ വാങ്ങി തിരഞ്ഞെടുപ്പിൽ വിജയിക്കാനാണ് ചില പാർട്ടികൾ ഉദ്ദേശിക്കുന്നത്. എന്നാൽ ഹൈദരാബാദിലേക്ക് ഒരു ബിജെപി മേയറെ തിരഞ്ഞെടുത്ത് കഴിഞ്ഞാൽ ഞങ്ങൾ എല്ലാവരെയും പുറത്താക്കും. ഈ നടപടിയെ സർജിക്കൽ സ്‌ട്രൈക്കിനോടാണ് അദ്ദേഹം ഉപമിക്കുന്നത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button