MollywoodLatest NewsNewsEntertainment

‘ലോക്ക് ഡൌൺ എല്ലാം മാറ്റിമറിച്ചു’; പ്രേക്ഷക പ്രീതി നേടി ‘ഈസി ​ഗോ’ ഷോർട്ട് ഫിലിം

ലോക്ക് ഡൗൺ കാലത്തെ പരിമിതികളും വിഷമതകളും പ്രശസ്ത ഛായാഗ്രാഹകനും സംവിധായകനും ആയ ഷാംദത്ത് സ്വന്തം വീട് തന്നെ പശ്ചാത്തലമാക്കി ഒരുക്കിയ ചെറുചിത്രം ഇപ്പോൾ പ്രേക്ഷക ശ്രദ്ധ നേടുകയാണ്. പ്രശ്നകലുഷിതമായ ദാമ്പത്യം അവസാനിപ്പിക്കാന്‍ ഒരുങ്ങുന്ന രണ്ട് പേരുടെ ജീവിതം ലോക്ക് ഡൗൺ മാറ്റിമറിക്കുന്നതാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. വളരെ കുറഞ്ഞ ചിലവില്‍ പരീക്ഷണ രീതിയിലാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. സോണി എ7എസ്2, ഐ ഫോണ്‍ 11 പ്രോ മാക്സ് എന്നീ ക്യാമറകളിലാണ് ചിത്രം ചിത്രീകരിച്ചിരിക്കുന്നത്. ലോക്ക് ഡൗൺ കാലത്തിന്‍റെ എല്ലാ പരിമിതികളെയും സാധ്യതകളാക്കി കൊണ്ടുള്ള നിര്‍മാണം വേറിട്ട അനുഭവമാക്കി മാറ്റുന്നു.

ഷെമിൻ സെയ്ദിന്‍റെതാണ് കഥയും തിരക്കഥയും. ലോക്ഡൗണിൽ തോന്നിയ കോൺഫിഡൻസാണ് ‘ഈസി ​ഗോ’യുടെ തിരക്കഥയ്ക്ക് പ്രേരണയായതെന്ന് ഷെമിൻ പറഞ്ഞു. ദിവ്യ പിളള, ജിൻസ് ഭാസ്കർ എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.

shortlink

Post Your Comments


Back to top button