തിരുവനന്തപുരം: സംസ്ഥാനത്ത് വിവിധ കേസുകളിൽ അന്വേഷണം നടത്തുന്ന കേന്ദ്ര ഏജൻസികളെ മോദിയുടെ കർസേവകറെന്ന് വിമർശിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻ രംഗത്ത് എത്തിയിരിക്കുന്നു. എൽ.ഡി.എഫിന്റെ വികസന സംരക്ഷണ ദിനം തിരുവനന്തപുരത്ത് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിൽ വികസനം ഉണ്ടാവുന്നത് ചിലർക്ക് ഇഷ്ടപ്പെടുന്നില്ല. സർക്കാരിനെതിരെ കളവുകൾ എഴുതുന്നു. സംസ്ഥാന സർക്കാരിനെതിരെയുള്ള അട്ടിമറി സമരത്തിൽ ബി.ജെ.പിയും കൊൺഗ്രസും കൈകോർത്തുവെന്നും അദ്ദേഹം വിമർശിച്ചു.കേന്ദ്ര ഏജൻസികൾ മോദിയുടെ കർസേവർ ആയി ചുരുങ്ങി. സി.എ.ജി ഭരണഘടനാ ലംഘനം നടത്തി. നിയമസഭയിൽ വെക്കുന്നതിന് മുൻപ് വിവരങ്ങൾ മാദ്ധ്യമങ്ങൾക്ക് ചോർത്തി കൊടുക്കുകയുണ്ടായി.
കോൺഗ്രസ് കുഞ്ഞാലിക്കുട്ടിക്ക് കീഴടങ്ങി, മത മൗലിക വാദികളുമായി കൂട്ടുചേരുന്നു. ഇതെല്ലാം ജനം കാണുന്നുണ്ട്. കിഫ്ബി പുതുമണവാട്ടിയല്ല. പിണറായി വിജയനെ ഒരു പ്രതിപ്പട്ടികയിലും ഉൾപ്പെടുത്താൻ കഴിയില്ല. സാക്ഷികളും കള്ള സാക്ഷികളും ഉണ്ടായാലും കേന്ദ്ര ഏജൻസികൾ അന്വേഷിച്ചാലും ഒരു കുറ്റവും കണ്ടെത്താൻ കഴിയില്ല. മോദിയുടെ രീതിശാസ്ത്രമല്ല ഇവിടെയെന്നും സി.പി.എം സംസ്ഥാന സെക്രട്ടറി പറഞ്ഞു.
Post Your Comments