ഡല്‍ഹി: രാഷ്ട്രീയ ചരിത്രത്തിലെ തന്നെ തന്റെ ഏറ്റവും അടുത്ത സുഹൃത്തായിരുന്നു അഹമ്മദ് പട്ടേലിന്റെ വേര്‍പാട് തീരാദുഃഖമായെന്നു മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് എ.കെ. ആന്റണി പറഞ്ഞു. 1977 മുതല്‍ ഉറ്റ സുഹൃത് ബന്ധമുണ്ടായിരുന്ന മുന്‍ ആസാം മുഖ്യമന്ത്രി തരുണ്‍ ഗൊഗോയിയുടെ മരണത്തിനു തൊട്ടുപിന്നാലെ 1984 മുതല്‍ തന്റെ എല്ലാമായിരുന്ന അഹമ്മദ് പട്ടേലിന്റെ മരണം താങ്ങാവുന്നതിലും അപ്പുറത്താണെന്ന് ആന്റണി അനുസ്മരിച്ചു.
കോവിഡ് പോസിറ്റീവ് ആയതിനെ തുടര്‍ന്ന് ആന്റണിയും ഭാര്യ എലിസബത്തും ഏതാനും ദിവസങ്ങളായി ആശുപത്രിയില്‍ നിരീക്ഷണത്തിലാണ്. ഇരുവരുടെയും ആരോഗ്യ നിലയില്‍ പുരോഗതിയുണ്ട്. അഹമ്മദ് പട്ടേലിന്റെയും തരുണ്‍ ഗൊഗോയിയുടെയും വേര്‍പാട് കോണ്‍ഗ്രസ് പാര്‍ട്ടിക്ക് തീരാനഷ്ടമാണ്. ഇരുവര്‍ക്കും പകരം വയ്ക്കാനാകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
Post Your Comments