Latest NewsKeralaNews

ഇടതുകോട്ട തകർക്കാൻ ബിജെപി, തിരുവനന്തപുരത്തിന് വികസനപ്പെരുമഴ ഉണ്ടാകും; ഇത് വി വി രാജേഷിന്റെ വാക്കാണ്!

എന്തുകൊണ്ട് തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നു?

തിരുവനന്തപുരം കോർപറേഷൻ ഇത്തവണ പിടിച്ചെടുക്കാൻ കഴിയുമെന്ന ആത്മവിശ്വാസത്തിലാണ് ബിജെപി. കഴിഞ്ഞ 25 വർഷമായി തിരുവനന്തപുരം കോർപറേഷൻ ഇടതിനൊപ്പമാണ്. എന്നാൽ, ഇത്തവണ പതിവിനു വിപരീതമായി ബിജെപിക്ക് ശുഭപ്രതീക്ഷകൾ നൽകുന്നുണ്ട്. ഇതിനായി സംസ്ഥാന നേതാക്കളെ തന്നെയാണ് നേരിട്ടിറക്കിയിരിക്കുന്നത്. ഓരോ വാർഡിലും പ്രത്യേക ഉന്നൽ നൽകിയാണ് പ്രചരണം പോലും.

അധികാരത്തിലെത്തിയാല്‍ വികസനപ്പെരുമഴയായിരിക്കും തിരുവനന്തപുരത്ത് ഉണ്ടാകുക ബിജെപി ജില്ലാ അധ്യക്ഷന്‍ വിവി രാജേഷ് സമയം മലയാളത്തിനു നൽകിയ പ്രത്യേക അഭിമുഖത്തിൽ പറഞ്ഞു. കോര്‍പ്പറേഷിനില്‍ ഏറ്റവും ശ്രദ്ധേയമായ മത്സരം നടക്കുന്നത് പൂജപ്പുര വാര്‍ഡിലാണ് രാജേഷ് മത്സരിക്കുന്നത്. 50 ലധികം സീറ്റുകളിൽ ഇത്തവണ ബിജെപി മത്സരിച്ച് വിജയിക്കുമെന്നാണ് രാജേഷ് പറയുന്നത്.

തിരുവനന്തപുരത്തെ അടിസ്ഥാന പ്രശ്നങ്ങൾ പരിഹരിക്കാൻ ഇതുവരെ ഒരു ഭരണസമിതിക്കുമായിട്ടില്ലെന്ന് രാജേഷ് ആരോപിക്കുന്നു. തിരുവനന്തപുരത്ത് ബിജെപിക്ക് ഭരണം ലഭിച്ചാല്‍ കേരളം കാത്തിരിക്കുന്ന വികസനമാണ് ഉണ്ടാകുകയെന്നും രാജേഷ് വ്യക്തമാക്കി.

shortlink

Related Articles

Post Your Comments

Related Articles


Back to top button