Latest NewsKeralaNews

നവവധുവിനെ കാമുകൻ തട്ടിക്കൊണ്ടുപോയി

തൃശൂർ: വിവാഹം കഴിഞ്ഞ് ഭർത്താവിന്‍റെ കൂടെ വീട്ടിലേക്ക് വരുന്ന വധുവിനെ സിനിമ സ്​​െറ്റെലിൽ കാർ തടഞ്ഞ്​ കാമുകൻ ‘തട്ടിക്കൊണ്ടുപോയി’. തൃശൂർ ദേശമംഗലം പഞ്ചായത്തിലെ കടുകശ്ശേരിയിൽ കഴിഞ്ഞദിവസമാണ് സംഭവം അരങ്ങേറിയിരിക്കുന്നത്.

കടുകശ്ശേരിയിലുള്ള വധു ചെറുതുരുത്തി പുതുശ്ശേരിയിലുള്ള യുവാവിനെ വീട്ടുകാരുടെ ഇഷ്​ടപ്രകാരമാണ്​ വിവാഹം കഴിക്കുകയുണ്ടായത്. വിവാഹം കഴിഞ്ഞ ശേഷം വര​ന്‍റെ വീട്ടിലേക്ക് വരുന്നതിനിടെ വിജന സ്ഥലത്തുവെച്ച് കാമുകനും കൂട്ടുകാരും കാർ തടയുകയായിരുന്നു ഉണ്ടായത്. തുടർന്ന്​ താലിമാല ഭർത്താവിന് ഊരി നൽകി വധു കാമുകന്‍റെ കൂടെപോകുകയുണ്ടായി.

ഭർത്താവി​ന്‍റെ പരാതിയെ തുടർന്ന് ചെറുതുരുത്തി പൊലീസ് യുവതിയെയും കാമുകനെയും സ്‌റ്റേഷനിൽ വിളിച്ചുവരുത്തുകയുണ്ടായി. ബന്ധുക്കളുടെ നേതൃത്വത്തിൽ നടന്ന ചർച്ചയെ തുടർന്ന് ആഭരണങ്ങൾ ഊരി വാങ്ങിയ ശേഷം യുവതിയെ കാമുക​ന്‍റെ വീട്ടുകാരുടെ കൂടെ പറഞ്ഞുവിട്ടു.

ഭർത്താവി​ന്‍റെ വീട്ടുകാർക്ക് കല്യാണ ​ചെലവിന് നഷ്​ടപരിഹാരമായി രണ്ടര ലക്ഷം രൂപ വധുവിന്‍റെ പിതാവ് നൽകിയ ശേഷമാണ് പൊലീസ് കേസ് പിൻവലിക്കുകയുണ്ടായത്.

shortlink

Related Articles

Post Your Comments

Related Articles


Back to top button