അഹമ്മദാബാദ്: ഷിര്‍ദിയില്‍ വെച്ച് കാണാതായ ഭാര്യയെ കണ്ടെത്താന്‍ ഭര്‍ത്താവ് നല്കിയ ഹര്‍ജിയില്‍ നടപടിയുമായി ബോംബൈ ഹൈക്കോടതി. ഷിർദിയിൽ കാണാതാകുന്ന സംഭവം ഗുരുതരമായാണ് കോടതി നിരീക്ഷിച്ചത്. സംഭവത്തിൽ മനുഷ്യക്കടത്ത് സംശയിക്കുന്നതായും കോടതി അഭിപ്രായപ്പെട്ടു. ഏകദേശം 88 പേരാണ് കഴിഞ്ഞ ഒരുവർഷം മാത്രം കാണാതായത്. ഇന്‍ഡോര്‍ സ്വദേശിയായ മനോജ് സോണിയാണ് കാണാതായ ഭാര്യക്ക് വേണ്ടി ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കിയിരിക്കുന്നത്.
2017 ലോണ്‍ മനോജ് സോണിയും കുടുബവും സായിബാബാ ദര്‍ശനത്തിനായി ഷിര്‍ദിയിലെത്തുന്നത്. ക്ഷേത്ര സന്ദര്‍ശനത്തിന് ശേഷം സമീപത്തെ ചന്തയിലെ കടകളിലേക്ക് പോയ ഭാര്യ ദീപ്തിയെ (38) പിന്നീട് കണ്ടിട്ടില്ലെന്നാണ് സോണി പറയുന്നത്. കുട്ടികളെ തന്റെ അരികില്‍ നിര്‍ത്തി ഭാര്യ തനിച്ചാണ് കടകളിലേക്ക് പോയതെന്നും അദ്ദേഹം പറയുന്നു. പിന്നീട് മൂന്ന് വര്‍ഷമായി ഭാര്യയെ കുറിച്ച് ഒരു വിവരവും ലഭിച്ചിട്ടില്ല.
പൊലീസില്‍ പരാതി നല്‍കിയെങ്കിലും സഹകരിക്കുന്നില്ലെന്നാണ് സോണിയുടെ പരാതി. ഇതേ തുടര്‍ന്നാണ് അദ്ദേഹം കോടതിയെ സമീപിച്ചത്. സോണിയുടെ ഹര്‍ജി പരിഗണിച്ച കോടതി ഷിര്‍ദ്ദിയില്‍ നിന്നും ആളുകളെ കാണാതാകുന്ന സംഭവം ഗുരുതരമാണെന്നും ഇത് അസാധാരണമാണെന്നും പിന്നില്‍ മനുഷ്യക്കടത്തോ അവയവക്കടത്തോ ആണെന്ന് സംശയിക്കാമെന്നും ചൂണ്ടിക്കാട്ടി. ഇക്കാര്യത്തില്‍ അടിയന്തരമായി ഇടപെടണമെന്ന് മഹാരാഷ്ട്ര ഡിജിപിയ്ക്ക് കോടതി നിര്‍ദ്ദേശം നല്‍കുകയും ചെയ്തു.
Post Your Comments