ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ പങ്കുവഹിക്കുന്ന ഒരു കോടിയില്‍ പരം വരുന്ന ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് ആദ്യം വാക്സിന്‍ നല്‍കുകയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോവിഡ് കൂടുതലുള്ള എട്ടു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി പ്രധാനമന്ത്രി വിഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കുകയായിരുന്നു.
Read Also : അഞ്ഞൂറോളം സി.പി.എം പ്രവര്‍ത്തകര്‍ ബി.ജെ.പിയില്‍ ചേര്‍ന്നു
‘കോവിഡ് വാക്സിന്‍ രാജ്യത്തെ ഓരോ പൗരനും ലഭ്യമാക്കുകയെന്നതു ദേശീയ ദൗത്യമാണ്. ഏതു വാക്സിന്‍ ആണെന്നും എത്ര വിലയാകുമെന്നും ഇതുവരെ തീരുമാനിച്ചിട്ടില്ല. ചിട്ടയോടെയും സുഗമമായും സുസ്ഥിരമായും ഈ ദൗത്യം പൂര്‍ത്തിയാക്കാന്‍ എല്ലാവരും ഒറ്റ സംഘമായി പ്രവര്‍ത്തിക്കണമെന്നും പ്രധാനമന്ത്രി പറഞ്ഞു. മഹാരാഷ്ട്ര, കേരളം, ഡല്‍ഹി, ബംഗാള്‍, കര്‍ണാടക, ഉത്തര്‍പ്രദേശ്, രാജസ്ഥാന്‍, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരാണ് ഓണ്‍ലൈന്‍ യോഗത്തില്‍ പങ്കെടുത്തത്.
Post Your Comments