ഇന്ത്യയിലെ പ്രധാനപ്പെട്ട ആഘോഷങ്ങളിൽ ഒന്നാണ് ദീപാവലി. ദീപാവലി ആഘോഷത്തിന്‍റെ സമാപനം ചാണകമെറിഞ്ഞ് ആഘോഷമാക്കി ഇന്ത്യന്‍ ഗ്രാമം ഇപ്പോൾ ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയിരിക്കുകയാണ്. തമിഴ്നാട്-കർണാടക അതിർത്തി ഗ്രാമമായ ഗുംതപുരത്താണ് സ്പെയിനിലെ തക്കാളി എറിയല്‍ ഉത്സവത്തിന് സമാനമായ രീതിയില്‍ ചാണകമെറിയല്‍ ആഘോഷ പരിപാടി സംഘടിപ്പിച്ചത്.
ഗ്രാമീണരുടെ ദൈവമായ ബീരേഷ്വര സ്വാമി പശുവിന്‍റെ ചാണകത്തില്‍ നിന്നും പിറവിയെടുത്തു എന്ന വിശ്വാസത്തിലാണ് ഗ്രാമം ചാണകമെറിയല്‍ ആഘോഷം എല്ലാ വര്‍ഷവും സംഘടിപ്പിച്ചു വരുന്നത്. കോവിഡ് പശ്ചാത്തലത്തിൽ നിയന്ത്രണങ്ങളോടെ നൂറ് പേരാക്കി ചുരുക്കിയാണ് ചാണകമേറി ഉത്സവം നടത്തിയത്.
Post Your Comments