Latest NewsNewsIndia

യേശു ക്രിസ്തു കുട്ടിക്കാലം ചിലവഴിച്ചെന്ന് കരുതപ്പെടുന്ന വീട് കണ്ടെത്തി ; ചിത്രങ്ങൾ പുറത്ത്

ജേറുസലേം: യേശു ക്രിസ്തു കുട്ടിക്കാലം ചിലവഴിച്ചെന്ന് കരുതപ്പെടുന്ന വീട് കണ്ടെത്തി. ബ്രിട്ടീഷ് ഗവേഷകരാണ് ഇസ്രയേലില്‍ നടത്തിയ പരിവേഷണത്തിലൂടെ ഇത് കണ്ടത്തിയത്. ഇസ്രയേലിലെ നസ്രേത്തിലെ ഒരു സന്യാസിനി മഠത്തിന്‍റെ അവശിഷ്ടങ്ങള്‍ക്ക് അടിയിലാണ് ഈ പുരാതന ഗൃഹത്തിന്റെ അവശിഷ്ടങ്ങള്‍ കണ്ടെത്തിയത്.

Read Also : തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത പണിമുടക്ക് പിൻവലിക്കണം : കെ.സുരേന്ദ്രൻ

റീഡിംഗ് യൂണിവേഴ്സിറ്റിയിലെ ആര്‍ക്കിയോളജി പ്രഫസറും ഗവേഷണ സംഘം തലവനുമായ കെന്‍ ഡാര്‍ക്ക് 14 കൊല്ലത്തോളം നടത്തിയ ഫീല്‍ഡ് വര്‍ക്കിലൂടെയാണ് ഈ കണ്ടെത്തലിലേക്ക് എത്തിയത്. സിസ്റ്റേര്‍സ് ഓഫ് നസ്രേത്തിന്‍റെ മഠത്തിന് അടിയിലായാണ് പുതിയ കണ്ടെത്തല്‍. യേശുവിന്‍റെ വളര്‍ത്തച്ഛന്‍ ജോസഫിന്‍റെ വീടാണ് ഇതെന്നും. ഇത് ഒന്നാം നൂറ്റാണ്ടിലെ ഭവനമാണെന്നും ഗവേഷകര്‍ പറയുന്നു. പുരാതനമായ ഒരു വീട്ടിന് മുകളിലാണ് സന്യാസിനി മഠം സ്ഥാപിച്ചത് എന്ന് സമീപ വാസകളും പറയുന്നു. ചുണ്ണമ്പ് കല്ലുകള്‍ കൊണ്ട് നിര്‍മ്മിച്ച ചുമര്‍ ഭാഗങ്ങളും, ഗോവണി പോലെ മുകളിലേക്ക് നീങ്ങുന്ന ഒരു ഗുഹ രീതിയിലുള്ള ഭാഗവും ഇപ്പോഴും ഈ വീടിന്റെ ഭാഗമായി അവശേഷിക്കുന്നതായി ഗവേഷകര്‍ കണ്ടെത്തി.

shortlink

Related Articles

Post Your Comments

Related Articles


Back to top button