ഹൈദരാബാദ്: ബിജെപിയെ വെല്ലുവിളിച്ച് എഐഎംഐ.എം നേതാവ് അസദുദ്ദീന്‍ ഒവൈസി. വോട്ടര്‍ പട്ടികയില്‍ 1000 റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ പേരെങ്കിലും എടുത്ത് കാണിക്കാമോ എന്നാണ് ഒവൈസി ബി.ജെ.പിയോട് ചോദിച്ചിരിക്കുന്നത്. വോട്ടര്‍ പട്ടികയില്‍ 40,000 ത്തോളം റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ പേരുകള്‍ ചേര്‍ക്കപ്പെട്ടുവെന്ന ബിജെപി നേതാവിന്റെ വാദത്തിന് മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
എന്നാൽ വോട്ടര്‍ പട്ടികയില്‍ 30,000 റോഹിങ്ക്യകളുടെ പേരുണ്ട് എന്ന് പറഞ്ഞിട്ട് ആഭ്യന്തര മന്ത്രി അമിത് ഷാ എന്താണ് ചെയ്യുന്നത്? അദ്ദേഹം ഉറങ്ങുകയാണോ? ഈ പറയുന്ന രീതിയില്‍ നാല്‍പതിനായിരം പേരുടെ പേരുകള്‍ ലിസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെങ്കില്‍ അത് എങ്ങനെ ലിസ്റ്റ് ചെയ്യപ്പെട്ടുവെന്ന് നോക്കേണ്ടത് അദ്ദേഹത്തിന്റെ ജോലിയല്ലേ? ഇനി ബി.ജെ.പി സത്യസന്ധരാണെങ്കില്‍ അത്തരത്തിലുള്ള 1000 പേരുടെ പേരെങ്കിലും ചൊവ്വാഴ്ച വൈകുന്നേരത്തിനുള്ളില്‍ കാണിച്ച് തരണം,” ഒവൈസി പറഞ്ഞു.
Read Also: ഇത് സാമുദായിക രാഷ്ട്രീയം കളി; ജിന്നയുടെ പുതിയ അവതാരമാണ് ഒവൈസിയെന്ന് തേജസ്വി സൂര്യ
നഗരത്തില്‍ റോഹിങ്ക്യകളുണ്ടെങ്കില്‍ എന്തുകൊണ്ടാണ് ഇന്റലിജന്‍സ് ബ്യൂറോയും ആഭ്യന്തര മന്ത്രി അമിത് ഷായും മിണ്ടാതെ നില്‍ക്കുന്നതെന്നാണ് അദ്ദേഹം ചോദിച്ചത്. ബിജെപിയുടെ ഉദ്ദേശം വിദ്വേഷം പ്രചരിപ്പിക്കാലാണെന്നും ഈ യുദ്ധം ഹൈദരാബാദും ഭാഗ്യനഗറും തമ്മിലാണെന്നും ഒവൈസി പറഞ്ഞു. ആര് വിജയിക്കുമെന്ന് തീരുമാനിക്കേണ്ടത് ജനങ്ങളാണെന്നും ഒവൈസി കഴിഞ്ഞ ദിവസം പറഞ്ഞു. ഞായറാഴ്ച മല്ലേപ്പള്ളിയിലും റെഡ് ഹില്‍സിലും നടന്ന തെരഞ്ഞെടുപ്പ് പ്രചരണത്തിലും ഇതേ കാര്യം ഒവൈസി ചോദിച്ചിരുന്നു.
Post Your Comments