കോഴിക്കോട്: കൈക്കൂലി ആരോപണത്തിൽ കോഴിക്കോട് എം.പി എം.കെ രാഘവനെതിരെ വിജിലൻസ് കേസ് രെജിസ്റ്റർ ചെയ്തിരിക്കുന്നത്. കേസെടുക്കാൻ ലോക്സഭ സ്പീക്കറുടെ അനുമതി ആവശ്യമില്ലെന്ന നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തിൽ കോഴിക്കോട് വിജിലൻസ് യൂണിറ്റാണ് കേസെടുത്തിരിക്കുന്നത്.
ടി.വി 9 ചാനൽ നടത്തിയ ഒളികാമറ ഓപറേഷനിൽ എം.കെ രാഘവൻ കൈക്കൂലി ആവശ്യപ്പെട്ടെന്നാണ് കേസ് എടുത്തിരിക്കുന്നത്. ബിസിനസുകാര്‍ എന്ന വ്യാജേന എത്തിയ മാധ്യമപ്രവര്‍ത്തകരാണ് ദൃശ്യം പകർത്തിയിരിക്കുന്നത്. പിന്നീട് ചാനൽ ദൃശ്യങ്ങൾ പുറത്തുവിടുകയായിരുന്നു. ഹോട്ടൽ തുടങ്ങാനെന്ന പേരിലാണ് മാധ്യമപ്രവർത്തകർ എം.പിയെ സമീപിക്കുകയുണ്ടായത്.
അഴിമതി നിരോധന നിയമം അടക്കമുള്ള വകുപ്പുകള്‍ ചുമത്തി പൊലീസും നേരത്തേ എം.വി രാഘവനെതിരെ കേസെടുത്തിരുന്നു.
Post Your Comments